Asianet News MalayalamAsianet News Malayalam

Demonetisation | നോട്ട് നിരോധനം: അഞ്ച് വർഷം കൊണ്ട് ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങൾ

നോട്ട് നിരോധനം ഇന്ന് വലിയ സാമ്പത്തിക മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ട് അഞ്ചുവർഷം. 2016 നവംബർ എട്ടിനാണ് നോട്ടു നിരോധനം നിലവിൽ വന്നത്. 

demonetisation Changes in India in Five Years
Author
India, First Published Nov 8, 2021, 7:35 PM IST

ദില്ലി : നോട്ട് നിരോധനം ഇന്ന് വലിയ സാമ്പത്തിക മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ട് അഞ്ചുവർഷം. 2016 നവംബർ എട്ടിനാണ് നോട്ടു നിരോധനം നിലവിൽ വന്നത്. അഞ്ചു വർഷങ്ങൾക്കിപ്പുറം രാജ്യത്തെ കറൻസി വിനിമയ രംഗത്ത് നിരവധി മാറ്റങ്ങളാണ് വന്നിരിക്കുന്നത്.

500 ന്റെയും 1000 ന്റെ യും നോട്ടുകൾ നിരോധിച്ചതോടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന  86% കറൻസിയും അസാധുവാക്കപ്പെട്ടു. 17.97 ലക്ഷം കോടി രൂപയുടെ കറൻസിയാണ് നവംബർ 7ന് പൊതുജനങ്ങളുടെ പക്കൽ ഉണ്ടായിരുന്നത് എങ്കിൽ 2017 ജനുവരി മാസത്തിൽ അത് 7.8 ലക്ഷം കോടി രൂപയുടെ കറൻസിയായി ഇടിഞ്ഞു.

നിരോധിച്ച 15.41 ലക്ഷം കോടി രൂപയുടെ കറൻസിയിൽ  15.31 ലക്ഷം കോടി രൂപയുടെ കറൻസിയും റിസർവ് ബാങ്കിലേക്ക് തിരിച്ചെത്തി. നിരോധിച്ച കറൻസിയുടെ 99% വരുമിത്.  അഞ്ചു വർഷങ്ങൾക്കിപ്പുറം ഡിജിറ്റൽ ഇടപാട് രംഗത്തും  കറൻസി രംഗത്തും വലിയ മാറ്റമാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്.

demonetisation | നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായോ ? യാഥാര്‍ത്ഥ്യമെന്ത് ?

ഇക്കഴിഞ്ഞ ഒക്ടോബർ 8-ന് രാജ്യത്ത് വിനിമയത്തിനുള്ള കറൻസികളുടെ ആകെ മൂല്യം 28.3 ലക്ഷം കോടി രൂപയാണെന്ന് റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. നോട്ട് നിരോധനത്തിനു തൊട്ടുമുൻപത്തെക്കാളും 57 ശതമാനം അധികമാണ് ഇപ്പോഴത്തെ മൂല്യം. പണത്തിന്റെ ഉപയോഗം വർധിക്കുന്നതോടൊപ്പം ഡിജിറ്റൽ ഇടപാടുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

 2016 നവംബറിൽ 2.9 ലക്ഷം യുപിഐ ഇടപാടുകൾ നടന്ന സ്ഥാനത്ത് ഇന്ത്യയിൽ ഇപ്പോഴത്തെ യുപിഐ ഇടപാടുകളുടെ എണ്ണം 4.2 ബില്യണാണ്. 2021 ഒക്ടോബറിലെ യുപിഐ ഇടപാടുകളുടെ ആകെ മൂല്യം 103 ബില്യൺ രൂപയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Demonetisation | രാജ്യത്ത് കറൻസി 57% കൂടിയതായി കണക്ക്, ആർക്ക് വേണ്ടിയാണ് നമ്മൾ വലഞ്ഞത്?

2017 സാമ്പത്തിക വർഷത്തിന്റെ  അവസാനം 500,  2000 എന്നീ ഉയർന്ന മൂല്യമുള്ള കറൻസികളുടെ എണ്ണം, വിപണിയിൽ വിനിമയത്തിൽ ഉണ്ടായിരുന്ന കറൻസികളുടെ എണ്ണത്തിൽ 9.2 ശതമാനമായിരുന്നു. 2021 മാർച്ച് മാസത്തിൽ 33.1 ശതമാനമായി ഇത് ഉയർന്നിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios