Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളിലെ നിക്ഷേപം ഒരു ലക്ഷം കോടി കഴിഞ്ഞു

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്ത് 36.06 കോടി പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളാണ് ഉള്ളത്

Deposits in Jan Dhan accounts cross Rs 1 lakh crore
Author
New Delhi, First Published Jul 10, 2019, 4:58 PM IST

ദില്ലി: പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടിലെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കഴിഞ്ഞതായി റിപ്പോർട്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്തെ 36.06 കോടി പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളിലായി 1,00,495.94 കോടി രൂപയാണ് ഉള്ളത്.

ഈ അക്കൗണ്ടുകളിലെ നിക്ഷേപം തുടർച്ചയായി ഉയരുന്നുവെന്നാണ് കണക്ക്. ജൂൺ ആറിന് 99,649.84 കോടി ആയിരുന്നു ആകെ നിക്ഷേപം. ഒരാഴ്ച മുൻപിത് 99,232.71 കോടി ആയി മാറി. 

ജൻധൻ അക്കൗണ്ടുകളിൽ ഒരു രൂപ പോലും നിക്ഷേപം ഇല്ലാത്ത അക്കൗണ്ടുകളുടെ എണ്ണം 5.10 കോടിയിൽ നിന്ന് 5.07 കോടിയായി കുറഞ്ഞെന്ന് ഈയിടെ ധനകാര്യ മന്ത്രാലയം ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.

ആ അക്കൗണ്ട് ഉടമകൾക്കുള്ള അപകട ഇൻഷുറൻസ് തുക ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമാക്കി ഉയർത്തിയിരുന്നു. 2018 ആഗസ്റ്റ് 28 ന് ശേഷം അക്കൗണ്ട് തുറന്നവയ്ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

Follow Us:
Download App:
  • android
  • ios