Asianet News MalayalamAsianet News Malayalam

എസ്ബിഐയുടെ ചെയർമാനായി ദിനേഷ് കുമാർ ഖര ചുമതലയേറ്റു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി ദിനേഷ് കുമാർ ഖര ചുമതലയേറ്റു. ചെയർമാൻ രജനീഷ് കുമാറിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ദിനേഷ് കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചത്.

Dinesh Kumar Khara appointed new SBI chairman
Author
India, First Published Oct 7, 2020, 12:47 AM IST

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി ദിനേഷ് കുമാർ ഖര ചുമതലയേറ്റു. ചെയർമാൻ രജനീഷ് കുമാറിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ദിനേഷ് കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചത്.

ബാങ്ക്സ് ബോർഡ് ബ്യൂറോയാണ് ഖരയെ ഈ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. 2016 ആഗസ്റ്റിലാണ് ഖര എംഡിയായത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനമെങ്കിലും അത് രണ്ട് വർഷം കൂടി നീട്ടി. ആഗോള വിപണിയും എസ്ബിഐ ഉപകമ്പനികളുടെയും ചുമതലയായിരുന്നു ഖരയ്ക്ക് ഉണ്ടായിരുന്നത്. ചെയർമാനായിരുന്ന രജനീഷ് കുമാറിന്റെ കാലാവധി കേന്ദ്രം നീട്ടി നൽകാത്ത സാഹചര്യത്തിലായിരുന്നു ഖരയ്ക്ക് നറുക്ക് വീണത്. 

ഖരയ്ക്ക് ചുമതലയേൽക്കാൻ സാധിക്കാതെ വന്നാൽ ആ സ്ഥാനത്തേക്ക് നിലവിലെ മാനേജിങ് ഡയറക്ടർമാരിൽ ഒരാളായ ചല്ല ശ്രീനിവാസുലു സെട്ടിയെയാണ് റിസർവ് ലിസ്റ്റിൽ പരിഗണിച്ചിരുന്നത്. ഇദ്ദേഹം മാനേജിങ് ഡയറക്ടറായി തുടരും. പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്തേക്ക് ആളുകളെ പരിഗണിക്കുന്നത് ഈ ബാങ്കുകളിൽ നിന്ന് തന്നെയാണ്. രാജ്യത്തെ ബാങ്കിങ് സെക്ടറിന്റെ 60 ശതമാനവും പൊതുമേഖലയിലാണ്. ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 81 ശതമാനം ലാഭവർധനവാണ് എസ്ബിഐക്ക് ഉണ്ടായത്.

Follow Us:
Download App:
  • android
  • ios