ദില്ലി: 2019-20 സാമ്പത്തിക വർഷത്തിൽ മൊത്തം നേരിട്ടുള്ള നികുതി പിരിവ് 4.92 ശതമാനം ഇടിഞ്ഞ് 12.33 ട്രില്യൺ രൂപയായി. കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കൽ, സ്റ്റാൻഡേർഡ് ഡിഡക്ഷൻ, വ്യക്തിഗത ആദായ നികുതി ഇളവ് എന്നിവയാണ് നികുതി വരവ് കുറയാൻ ഇ‌ടയാക്കിയത്.  

എന്നാൽ, കോർപ്പറേറ്റ് നികുതിയിലും വ്യക്തിഗത ആദായനികുതിയിലും (പിഐടി) വരുമാനം മുൻകൂട്ടി കണ്ടാൽ മൊത്തം കളക്ഷൻ എട്ട് ശതമാനം വളർച്ച നേടി 2019-20 ൽ 14.01 ട്രില്യൺ രൂപയായി. 2018-19 സാമ്പത്തിക വർഷത്തിൽ മൊത്തം നേരിട്ടുള്ള നികുതി പിരിവ് 12,97,674 കോടി രൂപയായിരുന്നു.

"2019-20 സാമ്പത്തിക വർഷത്തെ മൊത്തം നേരിട്ടുള്ള നികുതി പിരിവ് 2018-19 സാമ്പത്തിക വർഷത്തെ മൊത്തം നേരിട്ടുള്ള നികുതി പിരിവിനേക്കാൾ കുറവായിരുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാൽ നേരിട്ടുള്ള നികുതി പിരിവിലെ ഈ ഇടിവ് പ്രതീക്ഷിച്ച രീതിയിലാണ്, ഇത് താൽക്കാലിക സ്വഭാവമാണ് ചരിത്രപരമായ നികുതി പരിഷ്കാരങ്ങളും 2019-20 സാമ്പത്തിക വർഷത്തിൽ ഇഷ്യു ചെയ്ത ഉയർന്ന റീഫണ്ടുകളും കാരണമാണ് ഇതുണ്ടായത് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) പ്രസ്താവനയിൽ പറഞ്ഞു.