20-ൽ അധികം രാജ്യങ്ങളിൽ എം.ബി.ബി.എസ് അഡ്മിഷൻ നേടുന്നതിനുള്ള സമ്പൂർണ്ണ വിവരങ്ങൾ ഈ എക്സ്പോയിലൂടെ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാം.
ലോകം മുഴുവൻ മൂല്യമുള്ള ഒരു പ്രൊഫഷനാണ് ഡോക്ടർ എന്നത്. ആതുരസേവനം ഒരു അവശ്യസേവനവും അഭിമാനകരമായ ജോലിയുമാണ്. വിദേശത്ത് വിദ്യാഭ്യാസം തേടിപ്പോകുന്ന മലയാളികളുടെ എണ്ണം കൂടിവരുമ്പോൾ തന്നെ, പുറത്തെ മികച്ച സർവകലാശാലകളിൽ എം.ബി.ബി.എസ് നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. നമുക്കിടയിൽ തന്നെ വിദേശത്തെ മുൻനിര സർവകലാശാലകളിൽ നിന്നും എം.ബി.ബി.എസ് എടുത്ത നിരവധി ആരോഗ്യ വിദഗ്ധരുണ്ട്.
കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസരംഗം വളരെ മത്സരാധിഷ്ഠിതമായതിനാൽ തന്നെ ആതുരസേവന രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിച്ചാലും അതിന് കഴിയാതെ വരുന്ന നിരവധി പേരുണ്ട്. വിദേശത്ത് എം.ബി.ബി.എസ് പഠിക്കുന്നതിനുള്ള കോഴ്സുകൾ പലതും ഉണ്ടെങ്കിലും മൂല്യമുള്ള സർവകലാശാലകൾ തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിയേക്കാം. ഈ അവസരത്തിൽ അവർക്ക് ആവശ്യം ആഗോള സാഹചര്യങ്ങൾക്ക് അനുസരിച്ച് മികവുള്ള എം.ബി.ബി.എസ് കോഴ്സും സർവകലാശാലയും തെരഞ്ഞെടുക്കാൻ സഹായിക്കുന്ന ഒരു മാർഗദർശിയെയാണ്. ഇവിടെയാണ് doc2doc പ്രസക്തമാകുന്നത്.
ഡോക്ടർമാർ നയിക്കുന്ന, എം.ബി.ബി.എസിനെക്കുറിച്ച് സമ്പൂർണ്ണ വിവരങ്ങൾ നൽകാൻ കഴിയുന്ന ഒരു വിദേശവിദ്യാഭ്യാസ മാർഗനിർദേശ സ്ഥാപനമാണ് Doc2Doc. വിദേശത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്ക് എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാർഗം എന്നീ രണ്ട് കാര്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ സഹായിക്കുകയാണ് doc2doc സംഘടിപ്പിക്കുന്ന Doc2Doc Global MBBS Expo 2025.
ജൂൺ 18 മുതൽ ജൂലൈ 2 വരെ കേരളത്തിന്റെ വിവിധ ജില്ലകളിൽ വെച്ചാണ് Doc2Doc Global MBBS Expo നടക്കുന്നത്. ജോർജിയ, റഷ്യ, നെതെർലാൻഡ്‌സ്, തജികിസ്ഥാൻ തുടങ്ങിയ 20-ൽ അധികം രാജ്യങ്ങളിൽ എം.ബി.ബി.എസ് അഡ്മിഷൻ നേടുന്നതിനുള്ള സമ്പൂർണ്ണ വിവരങ്ങൾ ഈ എക്സ്പോയിലൂടെ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാം.
വിദേശ യൂണിവേഴ്സിറ്റികളിൽ പഠനം പൂർത്തിയാക്കിയ ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കാനും വിദേശ പഠനത്തെ കുറിച്ചുള്ള സംശയങ്ങൾ ചോദിച്ചു അറിയാനും എക്സ്പോയിൽ അവസരമുണ്ട്. ഒപ്പം തന്നെ വിദ്യാഭ്യാസ വായ്പയെ കുറിച്ചുളള വിവരങ്ങളും എക്‌സ്‌പൊയിൽ ലഭ്യമാണ്. കൂടാതെ എക്‌സ്‌പൊയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് 5,000 ഡോളർ സ്കോളർഷിപ്പ് നേടാനുള്ള അവസരവും ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് - WhatsApp | doc2doc.in@gmail.com
