ദില്ലി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയര്‍ന്നു. ദില്ലിയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്.
ദില്ലി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തില്‍ വരും. പതിമൂന്ന് മുതൽ പതിനാറ് ശതമാനം വരെയാണ് വർധനവ്.
ദില്ലി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയര്‍ന്നു. ദില്ലിയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്. കൊച്ചി– പുനെ, തിരുവനന്തപുരം –മുംബൈ വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും ഉയര്‍ന്ന ചാര്‍ജ് 13,000 രൂപമാണ്.
കൊച്ചി–ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4000 രൂപയും ഉയര്‍ന്ന ചാര്‍ജ് 11,700 രൂപ മാണ്. ബെംഗളൂരു– കോഴിക്കോട്, തിരുവനന്തപുരം– ബെംഗളൂരു, തിരു– ചെന്നൈ, കൊച്ചി–ഗോവ റൂട്ടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ. ബെംഗളൂരു– കോഴിക്കോട്, തിരുവനന്തപുരം– ബെംഗളൂരു, തിരു– ചെന്നൈ, കൊച്ചി–ഗോവ റൂട്ടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
