Asianet News MalayalamAsianet News Malayalam

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ബ്രിട്ടാണിയ

 വലിയ ഇടിവാണ് കമ്പനിക്ക് നേരിടേണ്ടി വന്നതെന്നും വരുമാനക്കുറവിനെ നേരിടാന്‍ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു

economic crisis: Britannia Industries plans to increase prices of its products
Author
Delhi, First Published Aug 26, 2019, 3:29 PM IST

കൊല്‍ക്കത്ത: ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗത്തിലെ പ്രമുഖ കമ്പനിയായ ബ്രിട്ടാണിയ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തോടെ വില വര്‍ധനയുണ്ടാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. 'കഴിഞ്ഞ ആറുമാസത്തോളം കാലം വലിയ ഇടിവാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ജനുവരിവരെയും മാറ്റമൊന്നും പ്രതീക്ഷിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ വരുമാനക്കുറവിനെ നേരിടാന്‍ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല'. 

സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാ പാദത്തില്‍ വിലയില്‍ ചെറിയ വര്‍ധനവുണ്ടാകുമെന്നും ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാര്‍ക്കറ്റിംഗ് ഹെഡ് വിനയ് സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. 'നിലവിലെ സാമ്പത്തിക തകര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കമ്പനി വളരെ സൂക്ഷ്മമമായി നിരീക്ഷിക്കുകയാണ്. മണ്‍സൂണ്‍ സീസണിന്‍റെ ഗുണം ലഭിക്കുമെന്ന് കരുതുന്നു. വില വര്‍ധനവിനൊപ്പം ചെലവ് സംവിധാനത്തിലും കമ്പനി ശ്രദ്ധ ചെലുത്തും'. 

സ്നാക്സ് വിഭാഗത്തില്‍ വിപണിയുടെ മുപ്പത്തിമൂന്ന് ശതമാനവും കൈയ്യടക്കുന്നത് ബ്രിട്ടാനിയയാണ്. ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ് കമ്പനിക്ക് കൂടുതല്‍ ഉപഭോക്താക്കളുള്ളത്. മാര്‍ക്കറ്റിന്‍റെ വലിയ ശതമാനം കൈയ്യടക്കുന്ന ബ്രിട്ടാനിയ വില വര്‍ധിപ്പിക്കുന്നത് നിലവിലെ അവസ്ഥയില്‍ മറ്റ് കമ്പനികളും വില വര്‍ധിപ്പിക്കാന്‍ കാരണമാകും. 

Follow Us:
Download App:
  • android
  • ios