മസ്‌ക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ, ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിളിന്റെ യൂട്യൂബ് എന്നിവയ്‌ക്കെല്ലാം ഇത് വലിയ തിരിച്ചടിയായിരിക്കും. 

ടെസ്ല കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം തുറക്കുന്നതിന്റെ ആലോചനയിലാണെന്ന് റിപ്പോര്‍ട്ട്. മസ്‌കിന്റെ തന്നെ ട്വീറ്റാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ട്വിറ്ററില്‍ ഒരു യൂസര്‍ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യത്തിന് മുഖ്യപരിഗണന കൊടുക്കുന്ന, ഓപണ്‍ സോഴ്‌സ്
അല്‍ഗോരിതമുള്ള ഒരു സമൂഹമാധ്യമം തുടങ്ങാമോയെന്നായിരുന്നു പ്രണയ് പാതോളിന്റെ ചോദ്യം. ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കുകയാണെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു.

Scroll to load tweet…

സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് ട്വിറ്റര്‍ അവസരം ഒരുക്കുന്നുണ്ടോയെന്ന ചോദ്യം കഴിഞ്ഞ ദിവസം മസ്‌ക് തന്റെ ട്വിറ്റര്‍ ഹാന്റില്‍ വഴി ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഈ പോളില്‍ അഭിപ്രായം രേഖപ്പെടുത്തിയ 70 ശതമാനം പേരും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നില്ലെന്ന നിലപാടുകാരായിരുന്നു.