Asianet News MalayalamAsianet News Malayalam

ജോലി മാറുമ്പോൾ പിഎഫ് അക്കൗണ്ട് എന്തുചെയ്യും? അറിയേണ്ടതെല്ലാം

ജോലികൾ മാറുന്നത് സാധാരണമാണ്. എന്നാൽ ജീവനക്കാർ അവരുടെ പിഎഫ് അക്കൗണ്ടുകൾ എങ്ങനെ കൈകാര്യം ചെയ്യണം? പുതിയ അക്കൗണ്ട് തുറക്കണമോ? 
 

Employees can Merge Their PF Accounts While Changing Jobs
Author
First Published Mar 16, 2023, 3:56 PM IST

പുതിയ സ്ഥാപനത്തിൽ ഇപിഎഫ് അക്കൗണ്ട് തുറക്കുന്നതിന് ഇപിഎഫ് അംഗങ്ങൾക്ക് തങ്ങളുടെ യുഎഎൻ പുതിയ തൊഴിലുടമയ്ക്ക് നൽകാം. പുതിയ അക്കൗണ്ട് തുറന്നാൽ, മുൻ തൊഴിലുടമയുടെ ഇപിഎഫ് അക്കൗണ്ടിൽ നിന്നുള്ള പണം പുതിയതിലേക്ക് മാറ്റും. എന്നിരുന്നാലും, പുതിയ ഓർഗനൈസേഷൻ ഒരു പുതിയ യുഎഎൻ ആരംഭിക്കുന്നതിന് പ്രത്യേക നടപടിക്രമം ഉണ്ടാകും. അങ്ങനെ വരുമ്പോൾ, ആളുകൾ അവരുടെ എല്ലാ യുഎഎൻ ഒരു യുഎഎൻ ആയി ലയിപ്പിക്കേണ്ടതുണ്ട്. ഒരു ജീവനക്കാരന് ഒന്നിലധികം യുഎഎൻ ഉണ്ടെങ്കിൽ, ഏറ്റവും പുതിയത് പുതിയ നിലവിൽ ജോലി ചെയ്യുന്ന ഓർഗനൈസേഷനുമായി ലിങ്ക് ചെയ്തിരിക്കണം. 

സാധാരണയായി,  5 വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷം ഇപിഎഫ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്നത് നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജോലിയിൽ വിടവുകൾ വന്നിട്ടില്ല എന്നുള്ളത് യുഎഎൻ സഹായിക്കുന്നു.

ആളുകൾക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടുകൾ ഓൺലൈൻ വഴി എങ്ങനെ ഒന്നാക്കാം എന്നറിയാം 

  • യുഎഎൻ നമ്പർ സജീവമാക്കിയിരിക്കണം.
  • ഓൺലൈൻ സേവന ടാബിന് കീഴിലുള്ള ഒരു അംഗം- ഒരു ഇപിഎഫ് അക്കൗണ്ട് (ട്രാൻസ്ഫർ അഭ്യർത്ഥന) തിരഞ്ഞെടുക്കണം.
  • മൂന്നാം ഘട്ടത്തിൽ, ജീവനക്കാരന്റെ വ്യക്തിഗത വിശദാംശങ്ങൾ കാണിക്കും. നിലവിലെ തൊഴിലുടമയുടെ ഇപിഎഫ് അക്കൗണ്ടിന്റെ വിശദാംശങ്ങളും കാണിക്കും. ഈ ഇപിഎഫ് അക്കൗണ്ടിൽ, മുൻ അക്കൗണ്ടുകളിൽ നിന്ന് കൈമാറ്റം ചെയ്യപ്പെടും.
  • പഴയ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിന്, അത് മുൻ തൊഴിലുടമയോ നിലവിലെ തൊഴിലുടമയോ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഇതിനുശേഷം, ജീവനക്കാർ പഴയ അംഗ ഐഡി, അതായത് മുമ്പത്തെ പിഎഫ് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മുൻ യുഎഎൻ നൽകണം. ഈ ഘട്ടത്തിന് ശേഷം ജീവനക്കാർ വിശദാംശങ്ങൾ നേടുക എന്നതിൽ ക്ലിക്ക് ചെയ്യണം.
  • ഇതിനുശേഷം, ജീവനക്കാർ ഒടിപി നേടുക എന്നതിൽ ക്ലിക്ക് ചെയ്യണം, ഒടിപി സമർപ്പിക്കണം.
Follow Us:
Download App:
  • android
  • ios