വിദഗ്ധരായ എൻജിനീയർമാർക്ക് എപ്പോഴും അതുകൊണ്ട് തന്നെ ഡിമാൻഡ് ഉണ്ട്. എൻജിനീയറിങ് പഠനത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനം തെരഞ്ഞെടുക്കുമ്പോൾ അതിനാൽ വളരെ ശ്രദ്ധിക്കണം. എങ്ങനെ ഒരു നല്ല കോളേജ് തെരഞ്ഞെടുക്കണം എന്നറിയാം.

എൻജിനീയറിങ് എല്ലാക്കാലത്തും തൊഴിൽ ഉറപ്പാക്കുന്ന പഠനശാഖയാണ്. ഒരു അടിസ്ഥാന വൈദഗ്ധ്യം ആണ് എന്നതിനാൽ എൻജിനീയറിങ് ലോകത്ത് എവിടെ ജോലി ചെയ്യാനും പുതിയ മേഖലകളിലേക്കുള്ള മാറ്റത്തിനും വളരെ വേഗം സഹായിക്കുന്നു. വിദഗ്ധരായ എൻജിനീയർമാർക്ക് എപ്പോഴും അതുകൊണ്ട് തന്നെ ഡിമാൻഡ് ഉണ്ട്. എൻജിനീയറിങ് പഠനത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനം തെരഞ്ഞെടുക്കുമ്പോൾ അതിനാൽ വളരെ ശ്രദ്ധിക്കണം. അടിസ്ഥാനസൗകര്യങ്ങൾ മുതൽ ഫാക്കൽറ്റിവരെ വളരെ പ്രധാനമാണ്.

എന്തുകൊണ്ട് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ എൻജിനീയറിങ്?

എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ ദശകങ്ങളുടെ അനുഭവസമ്പത്തും പുതിയ മാറ്റങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. പി. കെ ദാസ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ (P.K. Das Deemed to be University) പ്രൊമോട്ടേഴ്‌സ് ആയ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കേരളത്തിലും തമിഴ്നാട്ടിലുമായി വർഷങ്ങളായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നു.

വിവിധ കോളേജുകളിലായി എൻജിനീയറിങ്, എയ്‌റോനോട്ടിക്‌സ്, ആർക്കിടെക്ചർ, മെഡിസിൻ, പാരാമെഡിക്കൽ, നഴ്‌സിങ്, ഫർമസി, മാനേജ്‌മെന്റ്, ലോ, ആർട്‌സ് ആൻഡ് സയൻസസ് തുടങ്ങിയ വൈവിധ്യമുള്ള പഠനശാഖകളിൽ കോഴ്സുകൾ നൽകുന്നു. മികച്ച ഫാക്കൽറ്റി, അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ക്ലാസ്റൂമുകൾ, ലാബുകൾ, ഡിജിറ്റൽ ലൈബ്രറികൾ എന്നിവ ഉറപ്പാക്കുന്നു. ഇതിലൂടെ സ്ഥിരമായി ഉയർന്ന വിജയശതമാനവും പ്ലേസ്മെന്റ് റെക്കോഡുകളും സ്ഥാപിക്കുന്നു. നെഹ്റു കോർപ്പറേറ്റ് പ്ലേസ്മെന്റ് ആൻഡ് ഇൻഡസ്ട്രി റിലേഷൻസ് (NCPIR ) വിദ്യാർഥികൾക്ക് ആദ്യവർഷം മുതൽ തന്നെ മത്സര പരീക്ഷകൾക്കുള്ള തൊഴിലധിഷ്ഠിത പരിശീലനങ്ങളും മാർഗനിർദേശങ്ങളും നൽകുന്നു. ഇത് മികച്ച പാക്കേജിൽ ഒന്നാംനിര കമ്പനികളിൽ ജോലി ഓഫറുകളും ലഭിക്കാനും സഹായിക്കുന്നു.

അതത് തൊഴിൽമേഖലകൾക്ക് അനുയോജ്യമായ വിധത്തിൽ കരിക്കുലം ഡിസൈനിൽ മാറ്റം വരുത്തിയുള്ള പ്രായോഗിക പഠനമാണ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പ്രത്യേകത. ഇത് വൈദഗ്ധ്യ വികാസത്തിന് സഹായം നൽകുന്നു. കൂടാതെ എൻ.എസ്.എസ്, എൻ.സി.സി. യൂണിറ്റുകൾ വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയും സാമൂഹിക നൈപുണ്യവും വർദ്ധിപ്പിക്കുന്നു.

മികവിന്റെ കേന്ദ്രങ്ങളായ മറ്റു സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തമാണ് നെഹ്റു ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഡിഎസ്ടിയുടെ പിന്തുണയുള്ള എൻജിഐ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്ററും കേരള സ്റ്റാർട്ടപ്പ് മിഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കീഴിലുള്ള IEC, New Gen IEDC തുടങ്ങിയ സംരംഭങ്ങളും നെഹ്‌റു ഗ്രൂപ്പിന്റെ ഭാഗമാണ്.
കൂടാതെ ഇൻഡസ്ട്രി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന IATA, AMADEUS, SAP പരിശീലന കേന്ദ്രം, Microsoft, Redhat (LINUX) എന്നിവയ്‌ക്കൊപ്പം അന്താരാഷ്ട്ര സർവകലാശാലകളുമായും പങ്കാളിത്തമുണ്ട്. ഇതിൽ നെഹ്റു ഗ്രൂപ്പിന്റെ IATA പരിശീനകേന്ദ്രം ആഗോളതലത്തിൽ മികച്ച പത്ത് സ്ഥാപനങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സാമ്പത്തികഭാരം മിടുക്കരായ വിദ്യാർഥികളുടെ ഭാവിക്ക് വിലങ്ങാകാതിരിക്കാൻ വിവിധ സ്‌കോളർഷിപ്പ് പ്രോഗ്രാമുകളും നെഹ്റു ഗ്രൂപ്പ് നൽകുന്നുണ്ട്. നെഹ്റു വിജ്ഞാൻ സ്‌കോളർഷിപ്പ്, എക്‌സ്-സർവീസ്മെൻ സ്‌കോളർഷിപ്പ്, സിംഗിൾ പാരന്റ് സ്‌കോളർഷിപ്പ്, സിംഗിൾ ഗേൾ ചൈൽഡ് സ്‌കോളർഷിപ്പ് തുടങ്ങി നിരവധി സാമ്പത്തിക സഹായ പദ്ധതികൾ നിലവിലുണ്ട്. ഓരോ വർഷവും ഏകദേശം 2,000 വിദ്യാർത്ഥികൾ മെറിറ്റ്/ആവശ്യാധിഷ്ഠിതമായ സ്കോളർഷിപ്പുകളിൽ പഠിക്കുന്നു.

ഓട്ടോണമസ് പദവിയുള്ള എൻജിനീയറിങ് കോളേജുകൾ

സ്വയംഭരണാവകാശം നേടിയിട്ടുള്ള തൃശൂർ പാമ്പാടിയിലെ നെഹ്റു കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെന്റർ (NCERC), പാലക്കാട് ലക്കിടിയിലെ ജവഹർലാൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (JCET) എന്നിവയാണ് കേരളത്തിൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള എൻജിനീയറിങ് കോളേജുകൾ. കേരളത്തിൽ ആദ്യമായി സാറ്റലൈറ്റ് ലോഞ്ച് പാർട്ടിസിപ്പേഷൻ സാധ്യമായ സ്വകാര്യ കോളേജും NCERC ആണ്. നാഷണൽ ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) 'A' ഗ്രേഡ് NCERCക്കും, 'A+' ഗ്രേഡ് JCETക്കും ലഭിച്ചിട്ടുണ്ട്. NCERCയിലെ മെക്കട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് കോഴ്സുകൾക്കും, JCETയിലെ എയ്റോനോട്ടിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് കോഴ്സുകൾക്കും നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റേയും (എൻബിഎ) അംഗീകാരമുണ്ട്.

ജവഹർലാൽ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനമാണ് ലക്കിടിയിലെ ജവഹർലാൽ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്. എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിങ്ങിൽ പരിശീലനം നൽകുന്ന ആദ്യകാല സ്ഥാപനങ്ങളിലൊന്നാണ്. 13 വർഷമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ മൂന്ന് വിമാനങ്ങൾ, അന്തർദേശീയ നിലവാരത്തിലുള്ള മോഡൽ എയർപോർട്ട്, അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ, സ്മാർട്ട് ക്ലാസുകൾ തുടങ്ങിയ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരത്തെ എയർ ഇന്ത്യയാണ് വിദ്യാർഥികൾക്ക് എയർക്രാഫ്റ്റ് മെയ്ന്റൻസിൽ പരിശീലനം നൽകുന്നത്.

എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിങ്

എയർക്രാഫ്റ്റ് മെയ്ന്റനൻസുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ അറിവും പരിശീലനവും നൽകുന്ന പ്രോഗ്രാമാണ് എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിങ്(എഎംഇ). കോഴ്‌സ് പൂർത്തിയാക്കിയിതിനുശേഷം ആവശ്യമായ സർട്ടിഫിക്കേഷനുകളും ലൈസൻസും നേടിയാൽ എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറായി ജോലി ചെയ്യാം. കൊമേഴ്‌സ്യൽ എയർലൈനുകൾ, സ്വകാര്യ എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർ, എയർക്രാഫ്റ്റ് നിർമാണ കമ്പനികൾ, മെയ്ന്റനൻസ് ആൻഡ് റിപ്പയർ ഓർഗനൈസേഷനുകൾ, റെഗുലേറ്റി അതോറിറ്റികൾ തുടങ്ങി ഏവിയേഷൻ രംഗത്തെ വിവിധ മേഖലകളിൽ അവസരങ്ങൾ ലഭിക്കും.

NCERC, JCET എന്നീ കോളേജുകളിലെ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ ചുവടെ.

ബി.ടെക് കോഴ്‌സുകൾ

മെക്കട്രോണിക്സ് എൻജിനീയറിങ്

മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, കൺട്രോൾ സിസ്റ്റംസ് എന്നിവയുടെ തത്വങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനശാഖയാണ് മെക്കട്രോണിക്സ്. റോബോട്ടിക്സ്, ഓട്ടോമേഷൻ, ഓട്ടോമോട്ടീവ്, എയ്റോസ്പെയ്സ്, മാനുഫാക്ചറിങ്, ഹെൽത്ത്കെയർ, കൺസ്യൂമർ ഇലക്ട്രോണിക്സ് തുടങ്ങിയ വൈവിധ്യമുള്ള മേഖലകളിൽ മെക്കട്രോണിക്സ് എൻജിനീയർമാർക്ക് ജോലി ലഭിക്കും.

സിവിൽ എൻജിനീയറിങ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്

എല്ലാക്കാലത്തും പ്രസക്തിയുള്ള എൻജിനീയറിങ് ശാഖയാണ് സിവിൽ എൻജിനീയറിങ്. പ്രോജക്ടുകളുടെ ഡിസൈൻ, നിർമാണം, മെയ്ന്റനൻസ് എന്നിവയാണ് ഇതിലുള്ളത്. സ്ട്രക്ചറൽ എൻജിനീയറിങ്, ജിയോടെക്നിക്കൽ എൻജിനീയറിങ്, ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്, വാട്ടർ റിസോഴ്സസ് എൻജിനീയറിങ്, കൺസ്ട്രക്ഷൻ എൻജിനീയറിങ്, കോസ്റ്റൽ എൻജിനീയറിങ്, അർബൻ പ്ലാനിങ്, ഡിസാസ്റ്റർ മാനേജ്മെന്റ്, കൺസ്ട്രക്ഷൻ മെറ്റീരിയൽസ് എൻജിനീയറിങ് എന്നിവ സിവിൽ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട മേഖലകളാണ്. നിരവധി തൊഴിൽ സാധ്യതകളുള്ള മേഖലയാണിത്.

ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്

ഇലക്ട്രിസിറ്റി, ഇലക്ട്രോണിക്സ്, ഇലക്ട്രോമാഗ്‌നറ്റിസം എന്നിവയുടെ പഠനവും രൂപകൽപ്പനയും പ്രയോഗവും ഉൾപ്പടുന്ന വിപുലമായ ശാഖയാണ് ഇലക്ട്രിക്കൽ എൻജിനീയറിങ്. പവർ യൂട്ടിലിറ്റീസ്, ടെലികമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്, എയ്റോസ്പെയ്സ്, ഓട്ടോമോട്ടീവ്, ഹെൽത്ത്കെയർ തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ അവസരങ്ങളുണ്ട്.

മെക്കാനിക്കൽ എൻജിനീയറിങ് (ഇൻഡസ്ട്രി ഇന്റഗ്രേറ്റഡ്)

എൻജിനീയറിങ്ങിലെ ഏറ്റവും വിപുലവുമായ പഠനശാഖയായ മെക്കാനിക്കൽ എൻജിനീയറിങ്, ഹെവി ടൂളുകളുടെയും മെഷീനുകളുടെയും പ്രവർത്തന സംവിധാനം മനസിലാക്കാൻ അവസരമൊരുക്കുന്നു. മാനുഫാക്ചറിങ്, ഓട്ടോമോട്ടീവ്, എയ്റോസ്പെയ്സ്, എനർജി, കൺസ്ട്രക്ഷൻ, ബയോമെഡിക്കൽ, റിസർച്ച് ആൻഡ് ഡവലപ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ മെക്കാനിക്കൽ എൻജിനീയർക്ക് തൊഴിലവസരങ്ങളുണ്ട്.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്

വൈദ്യുത ഘടകങ്ങളുപയോഗിച്ച് ഇലക്ട്രോണിക് സർക്യൂട്ടുകളും യന്ത്രങ്ങളും ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളും അവയുടെ സംവിധാനങ്ങളും ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന പഠനശാഖയാണിത്. ഡിപ്പാർട്‌മെന്റിലെ 3D പ്രിന്റിങ് മെഷീൻ ഉപയോഗിച്ച് 3D മോഡലിങ്, പ്രിന്റിങ് എന്നിവയിൽ വിദ്യാർഥികൾക്കായി വർക്ക്‌ഷോപ്പുകൾ നടത്തിയിട്ടുണ്ട്. വിവിധ പ്രോട്ടോടൈപ്പുകളും വ്യവസായങ്ങൾക്കുള്ള ഉൽപ്പന്നങ്ങളും ഈ മെഷീനിൽ പ്രിന്റ് ചെയ്യുന്നു. മാത്രമല്ല, റോബോട്ടിക്‌സ് ലാബ് അലങ്കരിക്കാനുള്ള ഗിയറുകൾ 3D പ്രിന്റിങ് മെഷീൻ വഴിയാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. ഇലക്ട്രോണിക് ടെക്നോളജിസ്റ്റ്, ടെസ്റ്റ് എൻജിനീയർ, പ്രോജക്ട് എൻജിനീയർ, ഡവലപ്മെന്റ് മാനേജർ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ കൺസൾട്ടന്റ് തുടങ്ങിയവയാണ് ജോലി സാധ്യതകൾ.

കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് കോഴ്സുകൾ

നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലെ കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മിഷ്യൻ ലേണിംഗ് എന്നീ പുതുതലമുറ കോഴ്സുകൾ ലഭ്യമാണ്. ഡാറ്റ സയൻസിൽ ബി.ടെക് പാസാകുന്നവർക്ക് ഡാറ്റ സയിന്റിസ്റ്റ്, ഡാറ്റ അനലിസ്റ്റ്, മെഷീൻ ലേണിങ് എൻജീനീയർ, ബിഗ് ഡാറ്റ എൻജീനീയർ, ബിസിനസ് ഇന്റലിജൻസ് അനലിസ്റ്റ്, ഡാറ്റ എൻജിനീയർ, ഡാറ്റ കൺസൾട്ടന്റ്, റിസർച്ച് സയിന്റിസ്റ്റ്, ഡാറ്റ പ്രോഡക്ട് മാനേജർ, സംരംഭകൻ തുടങ്ങിയ നിലകളിൽ ജോലി ചെയ്യാം. സൈബർ സെക്യൂരിറ്റിയിൽ ബി.ടെക് കഴിഞ്ഞാൽ സെക്യൂരിറ്റി ആർക്കിടെക്ട്, സൈബർ സെക്യൂരിറ്റി എൻജിനീയർ, കംപ്യൂട്ടർ ഫോറൻസിക് അനലിസ്റ്റ്, ആപ്ലിക്കേഷൻ സെക്യൂരിറ്റി എൻജിനീയർ, ക്ലൗഡ് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, മാൽവെയർ അനലിസ്റ്റ് തുടങ്ങിയ റോളുകളിൽ പ്രവർത്തിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മിഷ്യൻ ലേണിംഗിലെ ബി.ടെക്കും മികച്ച കരിയർ സാധ്യത ഉറപ്പാക്കുന്നു.

അഗ്രിക്കൾച്ചറൽ എൻജിനീയറിങ്

കാർഷിക മേഖലയിലെ യന്ത്രവത്കരണം, ജലസേചനം, ഭക്ഷ്യവിളകളുടെ ഉൽപ്പാദനം, സംഭരണം, സംസ്‌കരണം, വിതരണം എന്നിവയ്ക്കായി എൻജിനീയറിങ് ശാസ്ത്രശാഖകളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്ന വിഭാഗമാണ് അഗ്രിക്കൾച്ചർ എൻജിനീയറിങ്. ഈ ശാഖയിൽ വിവിധ കാർഷിക യന്ത്രങ്ങളുടെ രൂപകല്പനയും വികസനവും ഉൾപ്പെടുന്നു, ഇത് കാർഷിക മേഖലയിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അതുവഴി ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും കർഷകരെ സഹായിക്കും. ഭൂമിയുടെയും തൊഴിലാളികളുടെയും ലഭ്യത കുറവുമൂലമുള്ള പ്രശ്നങ്ങളും ഇതുവഴി പരിഹരിക്കാൻ കഴിയും. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളുടെ എൻജിനീയറിങ് അടിസ്ഥാന തത്വങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലക്കിടി JCET- യിൽ അഗ്രിക്കൾച്ചർ എൻജിനീയറിങ് പഠിക്കുന്ന വിദ്യാർഥികൾക്ക് നൂതന സാങ്കേതിക വിദ്യകളായ ഐ.ഒ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ), മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ്, ഡിസൈൻ തിങ്കിങ്, പ്രോഡക്റ്റ് ഡെവലപ്‌മെന്റ്, പ്രിസിഷൻ ഫാർമിങ് തുടങ്ങിയ നൂതനമായ കാർഷിക സാങ്കേതികവിദ്യകളിൽ വൈദഗ്ധ്യം നൽകുന്നു.

ബി.ടെക് അഗ്രിക്കൾച്ചർ എൻജിനീയറിങ് ബിരുദധാരികൾക്ക് ഫാം പവർ മെഷിനറി, മണ്ണ്-ജല സംരക്ഷണം, അഗ്രികൾച്ചർ ഫുഡ് പ്രോസസിങ്, അഗ്രി-ബിസിനസ് മാനേജ്മെന്റ് എന്നിങ്ങനെ വ്യത്യസ്ത പാത പിന്തുടരാനാകും. കൃഷി-കർഷകക്ഷേമ, മണ്ണ്-ജല സംരക്ഷണ വകുപ്പുകളിൽ അസിസ്റ്റന്റ് എൻജിനീയർ, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വിവിധ സംസ്ഥാന-കേന്ദ്ര പദ്ധതികളിൽ ഫീൽഡ് അസിസ്റ്റന്റ്, എം.ജി.എൻ.ആർ.ഇ.ജി.എ പ്രോഗ്രാമിൽ ജില്ലാ എൻജിനീയർ, ബ്ലോക്ക് ലെവൽ എൻജിനീയർ, എസ്.എം.എ.എമ്മിൽ ടെക്നിക്കൽ അസിസ്റ്റന്റ്. പ്രോജക്ട്, ഫുഡ് സെക്യൂരിറ്റി ഓഫീസർ തുടങ്ങിയ തസ്തികകളിൽ പ്രവർത്തിക്കാം.

ഭൂഗർഭ ജല വകുപ്പ്, കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ (കെയ്‌കോ), റീജിയണൽ അഗ്രോ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (റെയ്ഡ്‌കോ) എന്നിവിടങ്ങളിൽ ജോലി ചെയ്യാം. സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (CWRDM) കോഴിക്കോട്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ICAR) തുടങ്ങി വിവിധ കേന്ദ്ര-സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഇന്ത്യയിലുടനീളമുള്ള ഗവേഷണ സ്ഥാപനങ്ങളിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസ് (NIT) ഇന്ത്യയിലും അഗ്രിക്കൾച്ചറൽ എൻജിനീയർമാർ അഭിമാനകരമായ പദവികൾ വഹിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് (ഐഐടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ്, തഞ്ചാവൂർ (NIFTEM), ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകൾ, പ്ലാന്റേഷൻ കോർപ്പറേഷൻ, അഗ്രി ബിസിനസ് മേഖലകൾ, സ്വകാര്യ വ്യവസായങ്ങൾ മുതൽ മുൻനിര ട്രാക്ടർ, ഫാം മെഷിനറി വ്യവസായങ്ങളുടെ വിപണന മേഖലകളിൽ വരെ അഗ്രിക്കൾച്ചർ എൻജിനീയർമാർക്ക് സാധ്യതകളുണ്ട്. അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ ഇറിഗേഷൻ എൻജിനീയർമാരായും ലാൻഡ് സ്‌കേപ്പ് ആർക്കിടെക്റ്റുകളായും അഗ്രിക്കൾച്ചർ എൻജിനീയറിങ് ബിരുദധാരികൾക്ക് ജോലി ലഭിക്കും.

എയ്‌റോനോട്ടിക്കൽ എൻജിനീയറിങ്

വിമാനങ്ങളുടെ രൂപകൽപ്പന, നിർമാണം, ടെസ്റ്റിങ്, മെയ്ന്റനൻസ് തുടങ്ങിയവുമായി ബന്ധപ്പെട്ട പഠനശാഖയാണ് എയ്‌റോനോട്ടിക്കൽ എൻജിനീയറിങ്. ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് സംവിധാനമായതിനാൽ വിദ്യാർഥികൾക്ക് സ്വന്തം താൽപര്യം അനുസരിച്ച് എൻജിനീയറിങ്ങിന്റെ വ്യത്യസ്ത വിഭാഗങ്ങളിലെ കോഴ്‌സുകൾ തെരഞ്ഞെടുക്കാം. എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, ടെക്‌നിക്കൽ പബ്ലിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലും എയർട്രാഫിക് കൺട്രോളർ, സയിന്റിസ്റ്റ്, എയർഫോഴ്‌സിൽ ഫ്‌ളൈയിങ് ഓഫീസർ തുടങ്ങിയ പൊസിഷനുകളിലും മികച്ച ജോലി നേടാം.

വിമാന നിർമാതാക്കൾ, ബഹിരാകാശ ഏജൻസികൾ, ഡിആർഡിഒ പോലുള്ള ഗവേഷണ സംഘടനകൾ, പ്രതിരോധ കമ്പനികൾ, എയർലൈനുകൾ എന്നിവിടങ്ങളിലെല്ലാം എയ്‌റോനോട്ടിക്കൽ എൻജിനീയർമാർക്ക് തൊഴിലവസരങ്ങൾ ഉണ്ട്. രൂപരേഖ, നിർമാണം, പരിശോധന, ഗവേഷണം, ഓപ്പറേഷൻസ്, മെയിൻറനൻസ് റോളുകളിൽ ഇവർക്ക് ജോലി ചെയ്യാം. വിമാനഘടന, എയ്‌റോഡൈനാമിക്‌സ്, പ്രൊപ്പൽഷൻ തുടങ്ങിയ മേഖലകളിൽ സ്‌പെഷ്യലൈസേഷനും സാധ്യതയുണ്ട്. സാങ്കേതികവിദ്യയിൽ ഉണ്ടാകുന്ന മുന്നേറ്റത്തിന്റെ ഫലമായി കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ വിമാന, ബഹിരാകാശ യാനങ്ങളുടെ ആവശ്യകത ഉയർന്നിട്ടുണ്ട്. ഈ ആവശ്യകത തൃപ്തിപ്പെടുത്തുന്നതിലും വ്യോമയാന, ബഹിരാകാശ മേഖലയുടെ ഭാവിയെ രൂപപ്പെടുത്തുന്നതിലും എയ്‌റോട്ടിക്കൽ എൻജിനീയർമാർക്ക് മുഖ്യ പങ്ക് വഹിക്കാനുണ്ട്.

പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ

  • എംടെക്
  • കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
  • സൈബർ സെക്യൂരിറ്റി
  • എനർജി സിസ്റ്റംസ്
  • വിഎൽഎസ്‌ഐ ഡിസൈൻ
  • അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റംസ്
  • കമ്യൂണിക്കേഷൻ എൻജിനീയറിങ് ആൻഡ് സിഗ്നൽ പ്രോസസിങ്
  • എംബിഎ
  • എംസിഎ

കൂടുതൽ വിവരങ്ങൾക്ക് -- ഫോൺ: 7510331777, 7510221777, ഇമെയിൽ: office@ncerc.ac.in, admissions@ncerc.ac.in