ദില്ലി: കൊവിഡ് -19 പ്രതിസന്ധികളെ തുടർന്ന് ഇപിഎഫ്ഒ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ഇപിഎഫ്ഒയുടെ പുതിയ വാർത്താക്കുറിപ്പ് പ്രകാരം 2021 ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. ഈ നീക്കം 35 ലക്ഷം പെൻഷൻകാർക്ക് ഗുണം ചെയ്യുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

നവംബർ 30 നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്ത പെൻഷൻകാർക്ക് എല്ലാ മാസവും 2021 ഫെബ്രുവരി വരെ പെൻഷൻ ലഭിക്കും.

"നിലവിലുള്ള കൊവിഡ്-19 പകർച്ചവ്യാധി മൂലം പ്രായമായവരുടെ അപകടസാധ്യതയും കണക്കിലെടുത്ത്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സമയപരിധി 2021 ഫെബ്രുവരി 28 വരെ നീട്ടി (ജീവ് പ്രമാൻ പത്ര-ജെപിപി) ഇപി എസ് 1995 (എംപ്ലോയി പെൻഷൻ സർട്ടിഫിക്കറ്റ് 1) പ്രകാരം പെൻഷൻ എടുക്കുന്ന പെൻഷനർമാരുടെ കാര്യത്തിലാണ് നടപടി ബാധകം," തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.