രണ്ടാഴ്ചയോളമായി മദ്യ കമ്പനികള്‍ മദ്യവിതരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഡിസ്റ്റലറി ഉടമകളുടെ സംഘടന നല്‍കിയ നിവേദനം പരിഗണിച്ച് എക്സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍  ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

തിരുവനന്തപുരം: എക്‌സൈസ് ഡ്യൂട്ടി സംബന്ധിച്ച് മദ്യ കമ്പനികളും ബിവറേജ് കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. ഈ സാമ്പത്തിക വര്‍ഷാവസാനം വരെ, നിലവിലുള്ള രീതിയില്‍ ബവ്കോ മുന്‍കൂട്ടി എക്സൈസ് ഡ്യൂട്ടി അടയ്ക്കാനാണ് ധാരണയായതെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

മദ്യത്തിന്‍റെ എക്‌സൈസ് ഡ്യൂട്ടി ബീവറേജ് കോര്‍പ്പറേഷന്‍ അടക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഇത് അബ്കാരി ചട്ടത്തിന് വിരുദ്ധമായതിനാല്‍ അക്കൗണ്ട് ജനറലിന്റെ ഓഡിറ്റില്‍ വിമര്‍ശന വിധേയമായിട്ടുണ്ട്. ഇതോടെയാണ് ഈ രീതി നിര്‍ത്തലാക്കി കമ്പനികളോട് നേരിട്ട് എക്‌സൈസ് ഡ്യൂട്ടി അടക്കാന്‍ ബവ്കോ നിര്‍ദേശിച്ചത്. എന്നാല്‍, ഇതിന്റെ പേരില്‍ രണ്ടാഴ്ചയോളമായി മദ്യ കമ്പനികള്‍ മദ്യവിതരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഡിസ്റ്റലറി ഉടമകളുടെ സംഘടന നല്‍കിയ നിവേദനം പരിഗണിച്ച് എക്സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

'ജാൻ എ മൻ' തകര്‍ത്തുവാരുന്നു, ഇതുവരെ നേടിയത് 10 കോടി

'ജാൻ എ മാൻ' (Janeman) തിയറ്ററുകളില്‍ ഒരു സര്‍പ്രൈസ് ഹിറ്റായി മാറിയിരുന്നു. അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം ചിരിയെ ഇഷ്‍ടപ്പെടുന്ന പ്രേക്ഷകരെ ആകര്‍ഷിച്ചു. അവതരണശൈലിയിലെ പുതുമ ചിത്രത്തെ പ്രത്യേകതയുള്ളതാക്കി. ഇപോഴിതാ നാല് ആഴ്‍ചകള്‍ പിന്നിട്ട 'ജാൻ എ മാൻ' കേരള ഗ്രോസ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ്. (കൂടുതൽ വായിക്കാം..)

Read Also; നവജാത ശിശുവിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു; റാന്നിയിൽ കൊലപാതകത്തിന് അമ്മ അറസ്റ്റിൽ