ഗെയില്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്കായി കെ.ബി.സിങ് കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ ആരോപണം

ദില്ലി : ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ബി സിങിനെ സിബിഐ അറസ്റ്റ് ചെയ്തു. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. കൈക്കൂലി നല്‍കിയ വ്യക്തിയടക്കം നാലു പേരും അറസ്റ്റിലായി. ഗെയില്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്കായി കെ.ബി.സിങ് കൈക്കൂലി വാങ്ങിയെന്നാണ് സിബിഐ ആരോപണം. ദില്ലി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. 

asianet news