മുംബൈയിലെ അഭ്യുദയ കോര്‍പ്പറേറ്റീവ് ബാങ്കിന്‍റെ ലൈസന്‍സ് റദാക്കി 2023 ഒക്‌ടോബര്‍ 25-ാം തിയതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിറക്കി എന്ന നിലയ്‌ക്കാണ് വാര്‍ത്താക്കുറിപ്പ് പ്രചരിക്കുന്നത്

മുംബൈ: സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നടക്കുന്ന സമയമാണിത്. ഇതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് മുംബൈ ആസ്ഥാനമായ അഭ്യുദയ സഹകരണ ബാങ്ക് ലിമിറ്റഡിന്‍റെ അംഗീകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റദാക്കി എന്നാണ്. എന്നാല്‍ ഈ പ്രസ് റിലീസ് വ്യാജമാണ് എന്നതാണ് വസ്‌തുത

പ്രചാരണം

മുംബൈയിലെ അഭ്യുദയ കോര്‍പ്പറേറ്റീവ് ബാങ്കിന്‍റെ ലൈസന്‍സ് റദാക്കി 2023 ഒക്‌ടോബര്‍ 25-ാം തിയതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിറക്കി എന്ന നിലയ്‌ക്കാണ് വാര്‍ത്താക്കുറിപ്പ് പ്രചരിക്കുന്നത്. അഭ്യുദയ കോര്‍പ്പറേറ്റീവ് ബാങ്കിന്‍റെ ലൈസന്‍സ് ആര്‍ബിഐ റദാക്കി എന്ന് പ്രസ് റിലീസിന്‍റെ തലക്കെട്ടായി വലുതായി നല്‍കിയിരിക്കുന്നത് കാണാം. അംഗീകാരം റദാക്കിയതോടെ അഭ്യുദയ സഹകരണ ബാങ്ക് എന്തെല്ലാം നടപടിക്രമങ്ങള്‍ക്ക് വിധേയമാകുമെന്നും ബാങ്കുമായി ബന്ധപ്പെട്ട ഏതെല്ലാം കാര്യങ്ങള്‍ മരവിപ്പിക്കുമെന്നും ഈ വാര്‍ത്താക്കുറിപ്പില്‍ വിശദമായി പറയുന്നുണ്ട്. ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാലിന്‍റെ പേരാണ് പ്രസ് റിലീസില്‍ നല്‍കിയിരിക്കുന്നത്. 

വസ്‌തുത

എന്നാല്‍ മുംബൈ ആസ്ഥാനമായുള്ള അഭ്യുദയ കോര്‍പ്പറേറ്റീവ് ബാങ്കിന്‍റെ ലൈസന്‍സ് ആര്‍ബിഐ റദാക്കി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്താക്കുറിപ്പ് വ്യാജമാണ് എന്നതാണ് വസ്‌തുത. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി എന്ന് പറയപ്പെടുന്ന ഈ പ്രസ് റിലീസ് സത്യമല്ലെന്ന് വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി. പിഐബിയുടെ ഫാക്ട് വിഭാഗം ട്വിറ്ററിലൂടെയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പുകള്‍ക്ക് ആര്‍ബിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് പിഐബി ആവശ്യപ്പെട്ടു. മുംബൈ, നവി മുംബൈ, പൂനെ, താനെ, നാഗ്‌പൂര്‍, റായ്‌ഗഡ്, ഔറംഗാബാദ്, അഹമ്മദാബാദ്, ഉഡുപ്പി, മംഗളൂരൂ തുടങ്ങിയ നഗരങ്ങളില്‍ ഈ ബാങ്കിന് ശാഖകളുണ്ട്. 

Scroll to load tweet…

Read more: ടെല്‍ അവീവിലും ജാഫയിലും റോക്കറ്റ് വര്‍ഷിച്ച് ഹമാസ്? വീഡിയോ വിശ്വസനീയമോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം