തിരുവനന്തപുരം: ഇന്ത്യയിലെ കുടുംബ ബിസിനസ്സുകളില്‍ 89 ശതമാനവും അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ വന്‍ വളര്‍ച്ച പ്രകടിപ്പിക്കുമെന്ന് പിഡബ്ല്യൂസി. ഇന്ത്യന്‍ കുടുംബ ബിസിനസ്സുകളെക്കുറിച്ച് നടത്തിയ സര്‍വേയിലാണ് ആഗോള കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ കണ്ടെത്തല്‍. 

ആഗോള തലത്തില്‍ കുടുംബ ബിസിനസ്സുകളില്‍ രണ്ടക്ക വളര്‍ച്ച പ്രകടിപ്പിക്കുന്നത് 34 ശതമാനം ബിസിനസ്സുകള്‍ മാത്രമാണ്. എന്നാല്‍, ഇന്ത്യയില്‍ 58 ശതമാനം കുടുംബ സംരംഭങ്ങളും രണ്ടക്ക വളര്‍ച്ച പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്തെ 73 ശതമാനം ബിസിനസ്സുകളിലും അടുത്ത തലമുറ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ കുടുംബ ബിസിനസ്സുകളില്‍ 78 ശതമാനവും ഇപ്പോള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ കയറ്റുമതി ചെയ്യുന്നുണ്ട്. ഇത്തരം ബിസിനസ്സുകളില്‍ 60 ശതമാനം പേര്‍ മാനേജ്മെന്‍റോ ഉടമസ്ഥതതയോ അടുത്ത തലമുറയ്ക്ക് കൈമാറാന്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍, മൊത്തം കുടുംബ ബിസിനസ്സുകളില്‍ 21 ശതമാനം പേര്‍ക്ക് മാത്രമേ രേഖാമൂലമുളള പിന്തുടര്‍ച്ച പദ്ധതിയൊള്ളൂ.