ഒന്നിലധികം FASTag കൈകാര്യം ചെയ്യാം; ചരക്കുവാഹന ഉടമകൾക്ക് ചെയ്യാവുന്നത്
ചരക്കുനീക്കത്തിലെ അനാവശ്യ ചെലവുകൾ, നിയമക്കുരുക്കുകൾ എന്നിവയെല്ലാം നീക്കാൻ FASTag കൂടിയെ തീരൂ. ഇതെല്ലാം കൃത്യമായി ചെയ്യാൻ നിങ്ങൾക്ക് ഇപ്പോൾ കഴിയും.

നിരവധി വാഹനങ്ങൾ ഉൾപ്പെടുന്ന ഒരു ഫ്ലീറ്റ് കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. ടോൾ നൽകുന്ന കാര്യമെടുത്താൽ തന്നെ, ഇന്ത്യയിലെ ടോൾ സംവിധാനം അതിവേഗം FASTag ആയിക്കഴിഞ്ഞു. ചരക്കുനീക്കത്തിലെ അനാവശ്യ ചെലവുകൾ, നിയമക്കുരുക്കുകൾ എന്നിവയെല്ലാം നീക്കാൻ FASTag കൂടിയെ തീരൂ. ഇതെല്ലാം കൃത്യമായി ചെയ്യാൻ നിങ്ങൾക്ക് ഇപ്പോൾ കഴിയും. എങ്ങനെയാണെന്ന് നോക്കാം.
എന്താണ് FASTag, എന്തുകൊണ്ട് ഫ്ലീറ്റ് ഉടമകൾ അത് ഉപയോഗിക്കണം
RFID അധിഷ്ഠിത സ്റ്റിക്കറുകളാണ് FASTag. വാഹനങ്ങളുടെ വിൻഡ് ഷീൽഡിൽ ഇവ പതിപ്പിച്ചിരിക്കും. ടോൾ പ്ലാസ്സകളിൽ ഓട്ടോമാറ്റിക് ആയി പണം നൽകാനാണ് ഇത് ഉപയോഗിക്കുക. വാലറ്റ് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് പണം നൽകാം. ക്യാഷ് ലെസ് ആണ് ബുദ്ധിമുട്ടുകളും ഇല്ല.
ഫ്ലീറ്റ് ഉടമകൾക്ക് എങ്ങനെയാണ് FASTag പ്രയോജനം ചെയ്യുക:
• സമയലാഭം: ടോൾപ്ലാസ്സകളിൽ കാത്തു നിൽക്കേണ്ട.
• ചെലവ് കുറവ്: ടോൾപ്ലാസ്സകളിൽ സമയം ചിലവഴിക്കേണ്ടാത്തത് കൊണ്ട് തന്നെ ഇന്ധനലാഭം.
• നിയമം പാലിക്കാം: സർക്കാർ നിയമം അനുസരിച്ച് FASTag നിർബന്ധമാണ്.
• സുതാര്യത: ടോൾ അടച്ചതിനുള്ള രേഖകൾ ഡിജിറ്റലായി ലഭിക്കും.
ഗുണങ്ങൾ ഏറെയുണ്ടെങ്കിലും FASTag ഒന്നിലധികം വാഹനങ്ങളിൽ ഉപയോഗിക്കുന്നതിന് കൃത്യമായ ടെക്നോളജിയും ചിട്ടയും വേണം.
ഒന്നിലധികം FASTag ഉപയോഗിക്കുമ്പോഴുള്ള പ്രശ്നങ്ങൾ
• ഓരോ വാഹനത്തിനും വ്യത്യസ്ത ടോൾ ചാർജ് ആണെങ്കിൽ ഒരുപാട് വാഹനങ്ങളുടെ ടോൾ തുക കണ്ടെത്തുക ബുദ്ധിമുട്ടാണ്.
• ഓരോ FASTag വീതം റീച്ചാർജ് ചെയ്യാൻ സമയം എടുക്കും.
• സെൻട്രലൈസ്ഡ് ആയ ട്രാക്കിങ് ഇല്ലാതെ FASTag ഉപയോഗിക്കുന്നത് ഇടപാടുകൾ തെറ്റാൻ കാരണമാകാം.
• ഓരോ FASTag വീതം ട്രാക്ക് ചെയ്യുന്നത് സാമ്പത്തിക നഷ്ടം വരുത്താം.
മുകളിൽ പറഞ്ഞ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഫ്ലീറ്റ് ഉടമകൾക്ക് FASTag login app മതിയാകും.
1. ഒരു സെൻട്രലൈസ്ഡ് FASTag ലോഗ് ഇൻ ആപ്പ് ഉപയോഗിക്കാം
FASTag ഉപയോഗിക്കുന്നവർക്ക് കൃത്യമായി അവ മാനേജ് ചെയ്യാൻ ഈ ഒരു ലോഗ് ഇൻ ആപ് മതിയാകും. ഒരു അക്കൗണ്ടിന്റെ കീഴിലുള്ള ഒന്നിലധികം FASTag ഒരുമിച്ച് ഉപയോഗിക്കാൻ ഇത് സഹായിക്കും. ഇത് ട്രാക്കിങ്ങും പേയ്മെന്റും എല്ലാം എളുപ്പമാക്കും.
ഒരു FASTag ലോഗ് ഇൻ ആപ്പിന് വേണ്ട ഗുണങ്ങൾ
● എല്ലാ വാഹനങ്ങൾക്കും ഡാഷ്ബോർഡ്: എല്ലാ FASTag-കളെയും കുറിച്ചുള്ള സമ്പൂർണ്ണ വിവരം, ബാലൻസ്, ഇടപാടുകൾ.
● തത്സമയ നോട്ടിഫിക്കേഷൻ: ബാലൻസ് കുറവാണെങ്കിലോ സംശയാസ്പദമായ ഇടപാടുകൾ നടന്നാലോ ഉടനടി അലേർട്ട്.
● ഓട്ടോമേറ്റഡ് റീച്ചാർജ്: ബാലൻസ് നിശ്ചിത തുകയ്ക്ക് താഴെയാണെങ്കിൽ തനിയെ റീച്ചാർജ് ചെയ്യാനുള്ള അവസരം.
ഇവയും പരിഗണിക്കൂ:
● ഒരുപാട് FASTag അക്കൗണ്ടുകൾ ഒരുമിച്ച് മാനേജ് ചെയ്യാനാകണം.
● ടോളിൽ എത്തുമ്പോൾ ബാലൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തൽ.
● സുതാര്യത
ഇതിന് സഹായിക്കുന്ന ആപ്പുകളിൽ Paytm, Bajaj Finserv എന്നിവയുണ്ട്. ഈ ആപ്പുകൾ സെൻട്രലൈസ്ഡ് ഡാഷ്ബോഡ്, റിയൽടൈം ട്രാക്കിങ് തുടങ്ങിയ സേവനങ്ങൾ നൽകുന്നു.
2. ഓട്ടോമേറ്റഡ് FASTag റീച്ചാർജ്
ഓരോ FASTag അക്കൗണ്ടും പ്രത്യേകം റീച്ചാർജ് ചെയ്യേണ്ടതില്ല. എപ്പോഴും ബാലൻസ് നിലനിർത്താം, തനിയെ റീച്ചാർജ് ചെയ്യാൻ അനുവദിക്കാം.
ഓട്ടോമേഷൻ എങ്ങനെ:
● ഒറ്റ വാലറ്റിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ മുഴുവൻ FASTag-കളും ലിങ്ക് ചെയ്യാം.
● ഒരു കുറഞ്ഞ റീച്ചാർജ് പരിധി സെറ്റ് ചെയ്യാം. അതിന് താഴേ ബാലൻസ് എത്തിയാൽ തനിയെ റീച്ചാർജ് ടോപ് അപ് ചെയ്യാം.
ഗുണങ്ങൾ:
● നിങ്ങൾ ഓർത്ത് റീച്ചാർജ് ചെയ്യേണ്ടതില്ല.
● FASTag ബാലൻസ് ഇല്ലാത്ത അവസ്ഥ ഒഴിവാക്കാം.
3. ടോൾ ഇടപാടുകൾ അറിയാൻ റിപ്പോർട്ടുകൾ
ഓരോ വാഹനവും തിരിച്ച് FASTag ഉപയോഗിച്ചത് എങ്ങനെയാണ് എന്നതിന്റെ ഹിസ്റ്ററി പരിശോധിക്കാം.
ഇവ മോണിറ്റർ ചെയ്യൂ:
● വാഹനത്തിന്റെ റൂട്ട്, ടോൾ ചാർജ്.
● റൂട്ടിന് പുറത്തുള്ള ചാർജുകൾ.
● നിശ്ചിതകാലയളവിൽ ടോൾ നൽകിയ വിവരങ്ങൾ.
ഗുണങ്ങൾ:
● റൂട്ടുകൾ അപഗ്രഥിച്ച് ചെലവ് കുറയ്ക്കാം.
● ഡ്രൈവർമാർ കൃത്യമായി FASTag ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം.
● സാമ്പത്തിക ഫയലുകൾ കൃത്യമായി തയാറാക്കാം.
ഉദാഹരണം: Paytm, Bajaj Finserv ആപ്പുകളിൽ ട്രാൻസാക്ഷനുകളുടെ വിവരങ്ങൾ, അനാലിസിസുകൾ എന്നിവ കൃത്യമായി അറിയനാകും.
4. ഡ്രൈവർക്കുള്ള മാർഗനിർദേശം
കൃത്യമായി എങ്ങനെ FASTags ഉപയോഗിക്കണം എന്നതിൽ മാർഗരേഖകൾ ഡ്രൈവർമാർക്ക് നൽകാം.
നടപ്പാക്കാവുന്ന നിർദേശങ്ങൾ:
● FASTag പ്രശ്നങ്ങൾ ഡ്രൈവർ ഉടനടി റിപ്പോർട്ട് ചെയ്യണം.
● FASTag ടോളിൽ പണം നൽകാൻ മാത്രം.
● കൃത്യമായ റൂട്ടുകൾ പിന്തുടരുക.
ഇതും പരിഗണിക്കൂ: GPS ട്രാക്കിങ്ങ് FASTag login app എന്നിവ ഒരുമിച്ച് ഉപയോഗിക്കുമ്പോൾ വാഹനം കൃത്യമായി റൂട്ട് പാലിക്കുന്നുണ്ടെന്ന് ഉറപ്പിക്കാം.
5. ചെലവുകൾ തിരിച്ചറിയാം
ഫ്ലീറ്റിലെ മൊത്തം വാഹനങ്ങൾക്ക് വന്ന ചെലവ് സാമ്പത്തിക റിപ്പോർട്ടുകൾ തയാറാക്കുമ്പോൾ ഉപയോഗിക്കാം. ഒരു മികച്ച FASTag login app ഈ റിപ്പോർട്ടിങ് എളുപ്പമാക്കുന്നു.
എങ്ങനെ ഈ റിപ്പോർട്ട് എളുപ്പമാക്കാം:
● സമയാസമയങ്ങളിൽ സമ്മറികൾ പരിശോധിക്കാം
● വാഹനം, റൂട്ട്, പ്രോജക്റ്റ് എന്നിവ തിരിച്ച് ചെലവ് കണക്കാക്കാം.
● ടോൾ ഇല്ലാത്ത റൂട്ടുകൾ മനസ്സിലാക്കാം, ചെലവ് ചുരുക്കാം.
ഗുണങ്ങൾ:
● സാമ്പത്തിക പ്ലാനിങ്, ചെലവ് ചുരുക്കൽ
● ഭരണനിർവഹണത്തിലെ ചെലവ് പരമാവധി കുറയ്ക്കാം.
ഉദാഹരണം: Paytm, Bajaj Finserv ആപ്പുകൾ വഴി മാസം തോറുമുള്ള ചെലവുകൾ അറിയാം.
6. ടോൾ ചെലവ് കുറയ്ക്കാൻ റൂട്ടുകൾ മാറ്റൂ
അനാവശ്യമായി ടോൾ കൊടുക്കുന്നത് ഒഴിവാക്കാൻ റൂട്ടുകൾ പരിശോധിക്കാം. FASTags ട്രാൻസാക്ഷൻ വിവരങ്ങൾ ഉപയോഗിച്ച് ഫ്ലീറ്റ് നിയന്ത്രിക്കാം.
എങ്ങനെ ഒപ്റ്റിമൈസ് ചെയ്യണം:
● ഹിസ്റ്ററി പരിശോധിക്കാം
● ടോൾ അധികമില്ലാത്ത മറ്റു റൂട്ടുകൾ തെരഞ്ഞെടുക്കാം.
ചുരുക്കിപ്പറഞ്ഞാൽ
നിരവധി FASTags കൈകാര്യം ചെയ്യുന്നത് ഒരു ബുദ്ധിമുട്ടുള്ള വിഷയേമല്ല. സെൻട്രലൈസ്ഡ് ആയ ഒരു FASTag login app മാത്രം മതിയാകും ഇതിന്. ഇതിലൂടെ ഓട്ടോമാറ്റിക് ആയി ടോൾ നൽകാം, നിങ്ങളുടെ ടോൾ ഇടപാടുകൾ മോണിറ്റർ ചെയ്യാം, റൂട്ടുകൾ മാറ്റിപരീക്ഷിക്കാം.
സ്മാർട്ടായ തീരുമാനങ്ങൾ എടുക്കുന്നതിലൂടെ നിങ്ങൾക്ക് സമയവും പണവും ലാഭിക്കാം എന്ന് മാത്രമല്ല നിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്യാം.