വിജിലൻസിന് ഒൻപത് കോടിയും ജയിൽ നവീകരണത്തിന് 18 കോടിയും വകയിരുത്തിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിന് 69 കോടി മാറ്റിവച്ചിട്ടുണ്ട്.
തിരുവനന്തപുരം: 2021ലെ കേരള ബജറ്റിൽ പൊലീസിന് വകയിരുത്തിയത് 143 കോടി രൂപ. സംസ്ഥാനത്ത് വിർച്വൽ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. 53 കോടി പൊലീസിൻ്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മാറ്റിവച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ പൊലീസ് നവീകരണത്തിന് 45 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വിജിലൻസിന് ഒൻപത് കോടിയും ജയിൽ നവീകരണത്തിന് 18 കോടിയും വകയിരുത്തിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിന് 69 കോടി മാറ്റിവച്ചിട്ടുണ്ട്. എക്സൈസ് വകുപ്പിന് 18 കോടിയാണ് മാറ്റിവച്ചത്. ഇതിൽ ഏഴ് കോടി ലഹരി വിമുക്ത പരിപാടിയായ വിമുക്തിക്ക് വേണ്ടിയുള്ളതാണ്.
