Asianet News MalayalamAsianet News Malayalam

എഫ്ഡിക്ക് ഉയർന്ന പലിശ വേണോ; ഈ ബാങ്കുകളെ സമീപിക്കാം

എഫ്ഡിക്ക് ഏഴ് ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന ബാങ്കുകളേതെല്ലാം എന്ന് പരിശോധിക്കാം.

Fixed deposit higher interest rate in these Banks
Author
First Published Apr 10, 2024, 10:57 PM IST

 

യർന്ന റിപ്പോ നിരക്ക് കാരണം മെച്ചപ്പെട്ട പലിശ നിരക്കുകളാണ് സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകൾ നൽകുന്നത്. തുടർച്ചയായി ഏഴാം തവണയും   ആർബിഐ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തിയിരിക്കുകയാണ്.എന്നാൽ അടുത്ത യോഗത്തിൽ ആർബിഐ പലിശ നിരക്ക് കുറച്ചാൽ, പലിശ നിരക്കുകൾ താഴേക്ക് നീങ്ങും.  അതുകൊണ്ട് തന്നെ നിലവിലുള്ള ഉയർന്ന പലിശ നിരക്ക് പരമാവധി പ്രയോജനപ്പെടുത്താം.എഫ്ഡിക്ക് ഏഴ് ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന ബാങ്കുകളേതെല്ലാം എന്ന് പരിശോധിക്കാം.

എച്ച്‌ഡിഎഫ്‌സി ബാങ്ക്: എച്ച്‌ഡിഎഫ്‌സി ബാങ്ക് 18 മുതൽ 21 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന നിരക്കായ 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 2 വർഷം 11 മാസം മുതൽ 35 മാസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 7.15 ശതമാനവും ബാങ്ക്  നൽകുന്നു. കാലാവധി ഒരു വർഷം മുതൽ 15 മാസം വരെയാകുമ്പോൾ പലിശ 6.60 ശതമാനമാണ്.   ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾക്ക്, പലിശ നിരക്ക് 3 ശതമാനം മുതൽ 6 ശതമാനം വരെയാണ്.

ഐസിഐസിഐ ബാങ്ക്: ഒരു വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ള എഫ്ഡികളിൽ ഐസിഐസിഐ ബാങ്ക് 6.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 15 മാസം മുതൽ രണ്ട് വർഷം വരെയുള്ള കാലാവധിക്ക്, പലിശ നിരക്ക് 7.20 ശതമാനമാണ്. എഫ്ഡി കാലാവധി 2-5 വർഷത്തിനിടയിലാണെങ്കിൽ, പലിശ നിരക്ക് 7 ശതമാനമാണ്. ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾക്ക്, പലിശ നിരക്ക് 3 മുതൽ 6 ശതമാനം വരെയാണ്.

കൊട്ടക് മഹീന്ദ്ര ബാങ്ക്: എഫ്ഡിയുടെ കാലാവധി 390 ദിവസത്തിനും 391 ദിവസത്തിനും ഇടയിലാണെങ്കിൽ കൊട്ടക് മഹീന്ദ്ര ബാങ്ക്   7.4 ശതമാനം പലിശ ഉറപ്പു  നൽകുന്നു . 23 മാസം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലാവധിക്ക്,  7.3 ശതമാനം ആണ് പലിശ. കാലാവധി 2-3 വർഷത്തിനിടയിലായിരിക്കുമ്പോൾ,  7.15 ശതമാനം പലിശയും 3-5 വർഷത്തെ കാലാവധിയിൽ, 7 ശതമാനം പലിശയും ലഭിക്കും. ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾക്ക്, ബാങ്ക് 2.75 ശതമാനം മുതൽ 6.50 ശതമാനം വരെ വാഗ്ദാനം ചെയ്യുന്നു.  ഒരു വർഷത്തെ എഫ്ഡിയിൽ  6.8 ശതമാനവും രണ്ട് വർഷത്തെ എഫ്ഡിയിൽ 6.85 ശതമാനവും ആണ് പലിശ. 2-3 വർഷമാണെങ്കിൽ,  7.05 ശതമാനം  പലിശയും ഹ്രസ്വകാല നിക്ഷേപങ്ങൾക്ക്, 4.55 മുതൽ 6.80 ശതമാനം വരെ പലിശയും ലഭിക്കും


പഞ്ചാബ് നാഷണൽ ബാങ്ക് :   400 ദിവസത്തെ നിക്ഷേപങ്ങൾക്ക് 7.30 ശതമാനം  പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. കാലാവധി 300 ദിവസമാകുമ്പോൾ, പലിശ 7.10 ശതമാനം ആകും. ഒരു വർഷത്തെ എഫ്ഡിയിൽ ബാങ്ക് 6.8 ശതമാനവും രണ്ട് വർഷത്തെ എഫ്ഡിയിൽ 6.85 ശതമാനവും പലിശയും നൽകും. 2-3 വർഷത്തിനുള്ളിൽ ആണെങ്കിൽ, 7.05 ശതമാനം  പലിശ ആണ് ബാങ്ക്  വാഗ്ദാനം ചെയ്യുന്നത്. ഹ്രസ്വകാല നിക്ഷേപങ്ങൾക്ക്, 4.55 മുതൽ 6.80 ശതമാനം വരെയാണ് പലിശ.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  : സ്ഥിര നിക്ഷേപ കാലാവധി 2 മുതൽ 3 വർഷം വരെയാണെങ്കിൽ എസ്ബിഐ  7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 3-5 വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്,   6.75 ശതമാനം ആണ് പലിശ. കാലാവധി 5 വർഷത്തിൽ കൂടുതലാണെങ്കിൽ, പലിശ നിരക്ക് 6.5 ശതമാനമാണ്. കാലാവധി ഒരു വർഷത്തിൽ കുറവാണെങ്കിൽ, 3.5 മുതൽ 6.80 ശതമാനം വരെ പലിശ ലഭിക്കും.

Follow Us:
Download App:
  • android
  • ios