Asianet News MalayalamAsianet News Malayalam

റിസ്കില്ലാതെ നിക്ഷേപിക്കാം; ഈ 3 ബാങ്കുകൾ നൽകും ഉയർന്ന പലിശ

ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നതിന്  മുമ്പ്, വിവിധ ബാങ്കുകൾ നൽകുന്ന  പലിശനിരക്ക് താരതമ്യം ചെയ്യുന്നത് നല്ലതാണ്. 

Fixed deposit these Banks offer higher interest
Author
First Published Mar 23, 2024, 11:21 PM IST

സുരക്ഷിതവും ഉറപ്പായതുമായ റിട്ടേൺ  ഉറപ്പു നൽകുന്ന ഒന്നാണ് ഫിക്സഡ് ഡെപ്പോസിറ്റുകൾ.  ഒരു ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നതിന്  മുമ്പ്, വിവിധ ബാങ്കുകൾ നൽകുന്ന  പലിശനിരക്ക് താരതമ്യം ചെയ്യുന്നത് നല്ലതാണ്. വിവിധ പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾ  ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് നൽകുന്ന പലിശ നിരക്കുകൾ പരിശോധിക്കാം. മിക്ക ബാങ്കുകളുടെയും പലിശ നിരക്ക് ഏകദേശം 6.8 മുതൽ 7 ശതമാനം വരെയാണ്.

മുൻനിര ബാങ്കുകൾ നൽകുന്ന  സ്ഥിര നിക്ഷേപ പലിശ നിരക്ക്

എച്ച്‌ഡിഎഫ്‌സി ബാങ്ക്: ഒരു വർഷത്തെ   ഡെപ്പോസിറ്റിൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് സാധാരണ പൗരന്മാർക്ക് 6.60 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനവും പലിശ നൽകുന്നു  . 15 മാസം മുതൽ 18 മാസം വരെയുള്ള കാലയളവിൽ പലിശ നിരക്ക് 7.10 ശതമാനമായി ഉയരും. 18-21 മാസ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 7.25 ശതമാനം ആണ്. കാലാവധി 21 മാസം മുതൽ 2 വർഷം 11 മാസം വരെയാകുമ്പോൾ പലിശ നിരക്ക് 7 ശതമാനമാണ്. കാലാവധി 2 വർഷം 11 മാസം മുതൽ 35 മാസം വരെ വർദ്ധിക്കുമ്പോൾ പലിശ നിരക്ക് 7.15 ശതമാനമാണ്. ഫെബ്രുവരി 9 മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വന്നത്.

ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ ബാങ്ക് ഒരു വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.40 ശതമാനം മുതൽ പലിശ വാഗ്ദാനം ചെയ്യുന്നു. കാലാവധി 390 ദിവസം മുതൽ 15 മാസം വരെ വർധിപ്പിക്കുമ്പോൾ അത് 7.30 ശതമാനമായി കുറയും. 15 മാസം മുതൽ 2 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, ബാങ്ക് പ്രതിവർഷം 7.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 2 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള എഫ്ഡികളിൽ, പലിശ 7 ശതമാനം ആണ്. 2024 ഫെബ്രുവരി 8 മുതൽ ആണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  : ഒരു വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന പലിശ   6.80 ശതമാനം മുതൽ ആണ്. കാലാവധി 2-3 വർഷമായാൽ  പലിശ നിരക്ക് 7 ശതമാനമായി വർദ്ധിക്കും. കാലാവധി 3-5 വർഷത്തിനിടയിലാണെങ്കിൽ എസ്ബിഐ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.75 ശതമാനമായും കാലാവധി 5 വർഷത്തിനപ്പുറം ഉയരുമ്പോൾ 6.5 ശതമാനമായും കുറയുന്നു. ഏറ്റവും പുതിയ നിരക്കുകൾ 2023 ഡിസംബർ 27 മുതൽ പ്രാബല്യത്തിൽ വന്നു.

Follow Us:
Download App:
  • android
  • ios