Asianet News MalayalamAsianet News Malayalam

ജൂണ്‍ ഒന്നുമുതല്‍ ഹോട്ടല്‍ ഭക്ഷണത്തിനും സിനിമ ടിക്കറ്റിനും നിരക്ക് കൂടും, പ്രളയസെസ് ബാധകമായ മറ്റ് വിഭാഗങ്ങള്‍ ഇവയാണ്

എല്ലാത്തരം സേവനങ്ങള്‍ക്കും നികുതി നല്‍കേണ്ടതിനാല്‍ നികുതി ബാധകമായ ഹോട്ടല്‍ ഭക്ഷണത്തിനും സിനിമ ടിക്കറ്റിനും ഉള്‍പ്പടെ ഒരു ശതമാനം നിരക്ക് ഉയരും. 

flood cess effect from June first
Author
Thiruvananthapuram, First Published May 28, 2019, 10:58 AM IST

തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ പ്രളയസെസ് പിരിക്കാന്‍ കേരള സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടി ബാധകമായ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം സെസ് ഈടാക്കും. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് കാല്‍ശതമാനം വിലകൂടും.

എല്ലാത്തരം സേവനങ്ങള്‍ക്കും നികുതി നല്‍കേണ്ടതിനാല്‍ നികുതി ബാധകമായ ഹോട്ടല്‍ ഭക്ഷണത്തിനും സിനിമ ടിക്കറ്റിനും ഉള്‍പ്പടെ ഒരു ശതമാനം നിരക്ക് ഉയരും. ഹോട്ടല്‍ മേഖലയെ സേവന വിഭാഗത്തിലാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിഎസ്ടി ബാധകമല്ലാത്ത ഉല്‍പ്പന്നങ്ങള്‍, അഞ്ച് ശതമാനം ജിഎസ്ടി പരിധിയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍, കോംപോസിഷന്‍ പരിധിയില്‍ വരുന്ന ഹോട്ടല്‍ വ്യാപാരികള്‍ (ഒന്നരക്കോടി വരെ വിറ്റുവരവ്) തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും സെസ് ബാധകമാകില്ല. 

സെസിലൂടെ പിരിഞ്ഞു കിട്ടുന്ന പണം പ്രളയം ബാധിച്ച വില്ലേജുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനുളള ചെറിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഉപയോഗിക്കും. സംസ്ഥാന വില്‍പ്പനയ്ക്ക് മാത്രമാണ് സെസ് പിരിക്കുക. അതാത് മാസത്തെ പ്രളയ സെസ് സംബന്ധിച്ച വിവരങ്ങള്‍ വ്യാപാരികള്‍ വെബ്സൈറ്റ് വഴി സമര്‍പ്പിക്കണം. 

Follow Us:
Download App:
  • android
  • ios