ആദ്യമായി 'ഹാൾ ഓഫ് ഷെയിം' പട്ടികയുമായി ഫോബ്സ്. പട്ടികയിൽ ഇടം നേടിയ ആളുകൾ ഇതാ

തകോടീശ്വരന്മാരുടെ പട്ടിക മുതൽ ലോകത്തെ രൂപപ്പെടുത്തുന്ന യുവ സംരംഭകരെ വരെ ഫോബ്‌സ് പരിചയപ്പെടുത്താറുണ്ട്. കഴിഞ്ഞ 13 വർഷമായി ഫോർബ്‌സ് ഇത് തുടരുന്നു. '30 അണ്ടർ 30' പട്ടികയിൽ ഉൾപ്പെട്ട മിക്ക വ്യക്തികളും സാംസ്കാരിക സ്വാധീനം ചെലുത്തുന്നവരും സാങ്കേതിക ഭീമന്മാരും ശതകോടീശ്വരന്മാരും ആയി മാറിയിരിക്കുന്നു. എന്നാൽ ചിലരുടെ ഗ്രാഫ് മാത്രം താഴെയായിരുന്നു. ഇപ്പോഴിതാ ഫോർബ്സ് ആദ്യമായി "ഹാൾ ഓഫ് ഷെയിം" പുറത്തിയിരിക്കുകയാണ്. 

പട്ടികയിൽ ഇടം നേടിയ ആളുകൾ ഇതാ

സാം ബാങ്ക്മാൻ-ഫ്രൈഡ്

ഒരിക്കൽ ക്രിപ്റ്റോ കറന്‍സി ലോകത്തെ മുടിചൂട മന്നന്‍ ആയിരുന്നു സാം ബാങ്ക്മാൻ. ക്രിപ്‌റ്റോ ചക്രവര്‍ത്തിയായിരുന്നു സാം സഹസ്ഥാപകനായ കമ്പനി എഫ്‌ടിഎക്‌സ്‌ തകര്‍ന്നതോടെ അദ്ദേഹം പാപ്പര്‍ ഹര്‍ജി നല്‍കി.വഞ്ചന കുറ്റം ചുമത്തപ്പെട്ട് നിയമ നടപടികൾ നേരിടുകയാണ് സാം ബാങ്ക്മാൻ-ഫ്രൈഡ്

കരോലിൻ എല്ലിസൺ

സാം ബാങ്ക്മാൻ-ഫ്രൈഡിനൊപ്പം ചേർത്തുവായിക്കപ്പെടുന്ന പേരാണ് കരോലിൻ എല്ലിസൺ. അലമേഡ റിസർച്ചിന് ഉണ്ടായ നഷ്ടം ലഘൂകരിക്കുന്നതിനായി എഫ്‌ടിഎക്‌സ്‌ ഉപഭോക്താക്കളിൽ നിന്ന് എല്ലിസൺ കോടിക്കണക്കിന് പണം കൈമാറ്റം ചെയ്തതായി ആരോപിക്കപ്പെടുന്നു. 

നേറ്റ് പോൾ

ഒരുകാലത്ത് 1 ബില്യൺ ഡോളർ മൂല്യമുള്ള ഒരു റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത,വേൾഡ് ക്ലാസ് ക്യാപിറ്റൽ ഗ്രൂപ്പിന്റെ തലവൻ ഇപ്പോൾ നിയമ നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കടം കൊടുക്കുന്നവർക്ക് തെറ്റായ വിവരങ്ങൾ നൽകിയതിന് എട്ട് വഞ്ചനാ കുറ്റങ്ങളാണ് പോളിനെതിരെ ചുമത്തിയിരിക്കുന്നത്. 

ചാർളി ജാവിസ്

കോളേജ് വിദ്യാർത്ഥികളെ സാമ്പത്തിക സഹായം നേടുന്നതിന് സഹായിക്കുന്നതിനായി ആരംഭിച്ച സ്റ്റാർട്ടപ്പ് ഫ്രാങ്കിന്റെ സ്ഥാപകനും മുൻ സിഇഒയുമായ ചാർളി ജാവിസ് ഫോർബ്സിന്റെ ഹാൾ ഓഫ് ഷെയിം പട്ടികയിൽ ഉണ്ട്. തന്റെ കമ്പനിയുടെ സ്കെയിൽ തെറ്റായി ചിത്രീകരിച്ചുവെന്ന് കാരണത്താൽ വിചാരണ നേരിടുന്നു. 

കോഡി വിൽസൺ

തോക്കുകളുടെ ഡിസൈനുകൾ വികസിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ഡിഫൻസ് ഡിസ്ട്രിബ്യൂട്ടഡിന്റെ സ്ഥാപകനും ഡയറക്ടറുമാണ് കോഡി വിൽസൺ. ഓൺലൈനിൽ കണ്ടുമുട്ടിയ 16 വയസ്സുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതിന് ലൈംഗിക കുറ്റവാളിയായി വിചാരണ നേരിടുന്നു. 

മാർട്ടിൻ ഷ്ക്രേലി

ഈ ലിസ്റ്റിലെ ഏറ്റവും കുപ്രസിദ്ധമായ വ്യക്തികളിൽ ഒരാളായ ഷ്ക്രേലി "ഫാർമ ബ്രോ" എന്നാണ് പൊതുവെ അറിയപ്പെടുന്നത്. "അമേരിക്കയിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ" എന്ന് കുപ്രസിദ്ധി നേടി. 

സ്റ്റെഫ് കോറി

ലഗേജ് ബ്രാൻഡായ എവേയുടെ സഹസ്ഥാപകയും സിഇഒയുമാണ് സ്റ്റെഫ് കോറി. സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തിയതിന് കോറെയ്‌ക്കെതിരെ കേസുകളുണ്ട്.

ലൂക്കാസ് ഡുപ്ലാൻ

2014-ൽ തന്റെ മൊബൈൽ പേയ്‌മെന്റ് സ്റ്റാർട്ടപ്പായ ക്ലിങ്കിളിനായി 30 മില്യൺ ഡോളർ ധനസഹായം നേടി, എന്നിട്ടും ഉൽപ്പന്നം നൽകുന്നതിൽ പരാജയപ്പെട്ടു.

ഫഡ്രിയ പ്രെൻഡർഗാസ്റ്റ്

'വിമൻ ഓഫ് ദി സിറ്റി മാഗസിൻ' പുറത്താക്കിയ ഫഡ്രിയ പ്രെൻഡർഗാസ്റ്റ് പണത്തിനുവേണ്ടി ജോലിയിൽ വിട്ടുവീഴ്ച ചെയ്തു.

ജെയിംസ് ഒകീഫ്

പ്രോജക്ട് വെരിറ്റാസിന്റെ ചെയർമാനും സിഇഒയുമായ അദ്ദേഹം നിക്ഷേപകരുടെ ഫണ്ട് ദുരുപയോഗം ചെയ്തതായി ആരോപണം നേരിടുന്നു,