Asianet News MalayalamAsianet News Malayalam

ഫോബ്‌സ് സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെട്ട ഒരേയൊരു സ്ത്രീ; ആരാണ് സാവിത്രി ജിൻഡാൽ

2023-ൽ 12-ാമത്തെ ധനികയായിരുന്നു സാവിത്രി 2024 ൽ ഫോർബ്സിൻ്റെ സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ട ഏക വനിതയുമാണ്.

Forbes World's Richest Women List Includes India's Savitri Jindal
Author
First Published Apr 6, 2024, 10:02 AM IST

ന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ ആരാണ്? ഉത്തരം സാവിത്രി ജിൻഡാൽ. ജിൻഡാൽ ഗ്രൂപ്പിൻ്റെ ചെയർമാനും സ്ഥാപകനായ ഓം പ്രകാശ് ജിൻഡാലിൻ്റെ ഭാര്യയുമാണ് ഇവർ. സ്റ്റീൽ, പവർ, സിമൻ്റ്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ജിൻഡാൽ ഗ്രൂപ്പ് സജീവമാണ്.ഭർത്താവ് ഓം പ്രകാശ് ജിൻഡാലിൻ്റെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന് 2005-ൽ അദ്ദേഹത്തിൻ്റെ സ്റ്റീൽ ആൻഡ് പവർ കമ്പനിയെ സാവിത്രി ഏറ്റെടുക്കുന്നത്. 2023-ൽ 12-ാമത്തെ ധനികയായിരുന്നു സാവിത്രി 2024 ൽ ഫോർബ്സിൻ്റെ സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ട ഏക വനിതയുമാണ്.  ഫോർബ്സ് റിപ്പോർട്ട് പ്രകാരം  ആസ്തി ഏകദേശം 33.5 ബില്യൺ ഡോളറാണ്.

സാവിത്രിക്ക് മുൻപ് ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീയെന്ന പട്ടം അലങ്കരിച്ചിരുന്നത് ചൈനയുടെ യാങ് ഹുയാൻ ആണ്. എന്നാൽ ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ കനത്ത നഷ്ടം യാങ് ഹുയാന് സമ്മാനിച്ചത് വലിയ നഷ്ടമാണ്. ഹുയാൻറെ പകുതിയിലേറെ ആസ്തി നഷ്ടമായി. 24 ബില്യൺ ഡോളറായിരുന്നു യാങ് ഹുയാന്റെ ആസ്തി. എന്നാൽ സാമ്പത്തിക മാന്ദ്യം മൂലം ഹുയാന് 13 ബില്യൺ ഡോളർ നഷ്ടമായി. അതായത് 50 ശതമാനത്തിലേറെ! 

യാങ് ഹുയാൻ പിറകോട്ട് പോയതോടുകൂടി സാവിത്രി ജിൻഡാൽ ഏഷ്യയിലെ ഏറ്റവും ധനികയായ് സ്ത്രീ എന്ന പദവി അലങ്കരിക്കുന്നു. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ കൺട്രി ഗാർഡൻ ഹോൾഡിംഗ്‌സിനെ നിയന്ത്രിക്കുന്നത് യാങ് ഹുയാൻ ആണ്. 1990 കളിൽ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഫോഷനിൽ ഹുയാൻറെ പിതാവാണ് കമ്പനി ആരംഭിച്ചത്. പിതാവ് യാങ് ഗുവോകിയാങ്ങിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ടാണ് യാങ് ഹുയാന് ആസ്തികൾ ലഭിച്ചത്.  
 

Follow Us:
Download App:
  • android
  • ios