Asianet News MalayalamAsianet News Malayalam

15 വർഷത്തിനിടയിലെ ഏറ്റവും വലിയ വിഹിതം: പ്രതിരോധത്തിനായി വകയിരുത്തിയത് 4.78 ലക്ഷം കോടി

പ്രതിരോധമന്ത്രാലയത്തിന് റെക്കോർഡ് തുക വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിർമലാ സീതാരാമനും നന്ദി പറയുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. 

Four lakh and seventy eight crore rupees shared for defense department in union budget 2021
Author
Delhi, First Published Feb 1, 2021, 4:19 PM IST

ദില്ലി: കൊവിഡ് പ്രതിസന്ധിക്കിടയിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഒഴിവാക്കി കൊണ്ട് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ് പ്രതിരോധവകുപ്പിന് റെക്കോർഡ് തുകയാണ് വകയിരുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ 19 ശതമാനം വർധനയാണ് ഈ ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. 4.78 ലക്ഷം രൂപ പ്രതിരോധ മന്ത്രാലയത്തിലെ വിവിധ സേനാവിഭാഗങ്ങൾക്കും ഏജൻസികൾക്കും പദ്ധതികൾക്കുമായി ധനമന്ത്രി വകയിരുത്തിയിട്ടുണ്ട്. ഇതിൽ 1.35 ലക്ഷം കോടി രൂപ മൂലധന ചിലവിനായിട്ടാണ് വകയിരുത്തിയിട്ടുള്ളത്. 

പ്രതിരോധമന്ത്രാലയത്തിന് റെക്കോർഡ് തുക വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിർമലാ സീതാരാമനും നന്ദി പറയുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിൽ സാമ്പത്തിക പരിഷ്കരണം നടപ്പാക്കാനും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനും മൂലധന രൂപീകരണത്തിനും കേന്ദ്ര ബജറ്റ് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Follow Us:
Download App:
  • android
  • ios