ഈ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ അനുവദിക്കണമെങ്കിൽ രജിസ്ട്രേഷൻ ചെയ്തിരിക്കണം എന്ന്   ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. കാരണം ഇതാണ്

ദില്ലി: ഇന്ത്യയിലേക്ക് മാംസം, പാൽ, കുട്ടികളുടെ ഭക്ഷണങ്ങൾ എന്നിവ കയറ്റി അയക്കുന്നതിന് വിദേശ ഭക്ഷ്യ നിർമ്മാതാക്കൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി. രാജ്യത്തേക്ക് എത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണിത്. 2023 ഫെബ്രുവരി 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഭക്ഷണവുമായി ബന്ധപ്പെട്ട വ്യാപാരം നടത്തുന്നതിന് എഫ്എസ്എസ്എഐയുടെ ലൈസൻസ് ആവശ്യമാണ്. 

പാൽ, മത്സ്യം, മാംസം, മുട്ട, കൂടാതെ ഇവയുടെ എല്ലാം ഉപ ഉത്പന്നങ്ങൾ എന്നിവ രാജ്യത്തേക്ക് കയറ്റുമതി ചെയ്യണമെങ്കിൽ രജിസ്‌ട്രേഷൻ ആവശ്യമാണ്. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉറപ്പാക്കുക എന്നുള്ളതാണ് ഇതിനു പിന്നിലെ ലക്ഷ്യം. 

നിലവിൽ രാജ്യത്തേക്ക് ഈ ഭക്ഷ്യ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന നിർമ്മാതാക്കളുടെ പട്ടിക നല്കാൻ അധികാരികളോട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നൽകുന്ന വിവരങ്ങൾ അനുസരിച്ചായിരിക്കും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി അതിന്റെ പോർട്ടലിൽ രജിസ്റ്റർ നടപടികൾ ആരംഭിക്കുക.

എഫ്എസ്എസ്എഐ ലൈസൻസ് എങ്ങനെ നേടാം

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ വെബ്സൈറ്റ് തുറന്നാൽ അതിന്റെ ഹോം പേജിൽത്തന്നെ ലൈസൻസിനുള്ള അപേക്ഷാ ഫോം ലഭ്യമാണ്. പേര്, ഇ–മെയിൽ വിലാസം, മൊബൈൽ നമ്പർ, കമ്പനിയുടെ–സ്ഥാപനത്തിന്റെ പേര് എന്നിവ ഇവിടെ നൽകണം. ഏതു തരത്തിലുള്ള ഭക്ഷ്യ വ്യവസായമാണെന്ന് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം. കൂടാതെ സ്ഥാപനത്തിന്റെ വിലാസവും വാർഷിക വിറ്റുവരവ് വിവരങ്ങളും നൽകണം.

എത്ര വർഷത്തേക്കാണ് ലൈസൻസ് വേണ്ടതെന്നും വ്യക്തമാക്കണം, വിവരങ്ങൾ മുഴുവൻ നൽകിയ ശേഷം അപേക്ഷ സമർപ്പിക്കാം. ലൈസൻസ് ആവശ്യമായ വർഷവും കമ്പനിയുടെ വിറ്റുവരവുമനുസരിച്ചായിരിക്കും കമ്പനി ലൈസൻസ് ഫീസ് നൽകേണ്ടത്.

അപേക്ഷകന് നെറ്റ് ബാങ്കിങ്ങിലൂടെയോ യുപിഐ വഴിയോ ഫീസടയ്ക്കാം. പേയ്മെന്റ് നടത്തിയ അന്നുതന്നെ ഇ–മെയിലിൽ അപേക്ഷകന് സർട്ടിഫിക്കറ്റ് ലഭിക്കും. മറ്റ് സാങ്കേതിക സഹായങ്ങൾക്ക് 7412848893, 7412847806 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. സംശയങ്ങൾ info@fssai-foodlicense.com എന്ന ഇ–മെയിൽ വിലാസത്തിലും ചോദിക്കാം