ഈ മാസം ഏഴ് മുതല്‍ മുതല്‍ എല്ലാ ദിവസവും  പെട്രോള്‍ ഡീസല്‍ വില കൂട്ടുന്നുണ്ട്. ഈ  നടപടി അടുത്ത ആഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന സൂചന

ദില്ലി: രാജ്യത്ത് ഇന്നും ഇന്ധന വിലയിൽ വർധന രേഖപ്പെടുത്തി. ഇത് തുടർച്ചയായ പതിനൊന്നാം ദിവസമാണ് രാജ്യത്ത് ഇന്ധനവില ഉയരുന്നത്. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസൽ ലിറ്ററിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്.

Add Asianetnews as a Preferred SourcegooglePreferred

പതിനൊന്നു ദിവസത്തിൽ പെട്രോളിന് 6.03 രൂപ കൂടിയപ്പോൾ ഡീസലിന് 6.08 രൂപയുടെ വർധനവുണ്ടായി. ഈ മാസം ഏഴ് മുതല്‍ മുതല്‍ എല്ലാ ദിവസവും പെട്രോള്‍ ഡീസല്‍ വില കൂട്ടുന്നുണ്ട്. ഈ നടപടി അടുത്ത ആഴ്ച വരെ തുടര്‍ന്നേക്കുമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന സൂചന. 

പ്രതിദിനം പരമാവധി 60 പൈസ വരെ ലിറ്ററിന് കൂട്ടാനാണ് കമ്പനികളുടെ നീക്കം. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. പക്ഷെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ചക്ക് ശേഷം ഇന്ധന വില തുടര്‍ച്ചയായി കുറയുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് എണ്ണ വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.