കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധന വില ഉയരത്തിലേക്ക്. പെട്രോളിന് 16 പെസയും ഡീസലിന് 12 പൈസ വീതമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ പെട്രോളിന്‍റെ വില ലിറ്ററിന് 80.18 രൂപയായി. ഡീസലിന് ലിറ്ററിന് 75.04 രൂപയായി. കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 10.04 രൂപയാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്.