Asianet News MalayalamAsianet News Malayalam

എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു

അഞ്ചുദിവസത്തിനിടെ ഒരുലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വർദ്ധിച്ചിരിക്കുന്നത്

Fuel price hike Petrol Diesel
Author
Thiruvananthapuram, First Published May 25, 2019, 8:00 AM IST

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്.

മേയ് 19ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരുലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വർദ്ധിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 74.60 രൂപയും 71.37 രൂപയുമാണ്. പെട്രോളിന് കൊച്ചിയില്‍ 73.15 രൂപയും ഡീസലിന് 70.01 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. മേയ് 20 മുതലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ തുടങ്ങിയത്.  ഡീസലിന് 16ഉം പെട്രോളിന് 10 പൈസയുമാണ് വര്‍ധിച്ചത്.  മേയ് 22ന് മാത്രമാണ് വില കൂട്ടാതിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനിടെയാണ് വിലവര്‍ധന. 

Follow Us:
Download App:
  • android
  • ios