Asianet News MalayalamAsianet News Malayalam

രാജസ്ഥാനിൽ 65,000 കോടി നിക്ഷേപിക്കാൻ ഗൗതം അദാനി; പിന്നിൽ വലിയ ലക്ഷ്യങ്ങൾ

രാജസ്ഥാനിൽ വലിയ പദ്ധതികളുമായി ഗൗതം അദാനി. 65,000 കോടി രൂപയുടെ നിക്ഷേപം എന്തിനാണെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ്. 
 

Gautam Adani  announced  65,000 crore investment in Rajasthan
Author
First Published Oct 10, 2022, 4:42 PM IST

ദില്ലി: രാജസ്ഥാനിൽ 65,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ശതകോടീശ്വരൻ ഗൗതം അദാനി. അടുത്ത ഏഴ് വർഷത്തിനുള്ളിൽ . സിഎൻജി മുതൽ ഓട്ടോമൊബൈൽ മേഖലയിൽ വരെ അദാനി ഗ്രൂപ്പ് നിക്ഷേപിക്കും. ഒപ്പം ജയ്പൂർ വിമാനത്താവളത്തിന്റെ നവീകരണവും പദ്ധതിയിലുണ്ട്. 

ജയ്പൂർ വിമാനത്താവളത്തിന്റെ നിലവിലെ നടത്തിപ്പുകരാണ്‌ അദാനി ഗ്രൂപ്പ്. വിമാനത്താവളത്തിന്റെ നവീകരണത്തിനായും അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തും. കൂടാതെ, അംബുജ സിമന്റ്‌സ്, എസിസി എന്നിവയുടെ നിർമ്മാണ ശേഷി ഇരട്ടിയാക്കാൻ ശ്രമിക്കും. ഈ അടുത്താണ് അദാനി ഗ്രൂപ്പ് ഈ രണ്ട് സിമന്റ് കമ്പനികൾ സ്വന്തമാക്കിയത്. 

Read Also: അമുലിനെ മറ്റ് 5 സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും; നടപടികൾ ആരംഭിച്ചതായി അമിത് ഷാ

രാജസ്ഥാനിൽ ഇതിനകം മൂന്ന് സിമന്റ് പ്ലാന്റുകളും ചുണ്ണാമ്പുകല്ല് ഖനികളും  ഉണ്ടെങ്കിലും, ഇവിടുത്തെ സിമന്റ് നിർമ്മാണ ശേഷി ഇരട്ടിയാക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നും അതിനായി 7,000 കോടി രൂപ കൂടി നിക്ഷേപിക്കുമെന്നും അദാനി ഗ്രൂപ് വ്യക്തമാക്കുന്നു.

വ്യാവസായിക, വാണിജ്യ, ഗതാഗത, ഗാർഹിക ഉപഭോക്താക്കൾക്ക് ശുദ്ധമായ ഇന്ധന ലഭ്യത ഉറപ്പാക്കും. പൈപ്പ് വഴിയുള്ള പ്രകൃതിവാതകവും സിഎൻജിയും വിതരണം ചെയ്യുന്നതിനുള്ള ഒരു ശൃംഖലയും അദാനി ഗ്രൂപ് ആരംഭിക്കും. 

 അടുത്ത 5 മുതൽ 7 വർഷം വരെ രാജസ്ഥാനിൽ 65,000 കോടി രൂപ അധികമായി നിക്ഷേപിക്കുമെന്നും പ്രത്യക്ഷമായും പരോക്ഷമായും 40,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഗൗതം അദാനി പറഞ്ഞു.രാജസ്ഥാനിലെ ഒന്നിലധികം വ്യാവസായിക മേഖലകളിലായി അദാനി ഗ്രൂപ്പ് ഇതിനകം 35,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കവായ് പവർ പ്ലാന്റിലും ഹരിത വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ പാർക്കിലുമാണ് കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത്.  

Read Also: ലക്സ്, ലൈഫെബോയ്, ഡവ് സോപ്പുകളുടെ വില കുറയും; പുതിയ തീരുമാനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ

1988-ൽ ചരക്ക് വ്യാപാരത്തിൽ തുടങ്ങിയ അദാനി ഗ്രൂപ്പ് സാമ്രാജ്യമായി വളർന്നത് വളരെ വേഗമാണ്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, വൈദ്യുതി, പുനരുപയോഗ ഊർജം, ട്രാൻസ്മിഷൻ, ഗ്യാസ് വിതരണം, റിയൽ എസ്റ്റേറ്റ്, എഫ്എംസിജി, സിമന്റ്, ഡാറ്റാ സെന്ററുകൾ, മീഡിയ ബിസിനസ്സ് തുടങ്ങിയ മേഖലകളിലേക്ക് അദാനി ഗ്രൂപ്പ്  അതിവേഗം പന്തലിച്ചു. 

.

 
 

Follow Us:
Download App:
  • android
  • ios