Asianet News MalayalamAsianet News Malayalam

ഗൗതം അദാനി വീണു; ലോകത്തിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തി ജെഫ് ബെസോസ്

സമ്പന്ന പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിന്നും പുറത്തായി ഗൗതം അദാനി.  ലോകത്തിലെ ഏറ്റവും സമ്പന്നരായ അഞ്ച് വ്യക്തികളുടെ ആസ്തി അറിയാം 
 

Gautam Adani NOT 3rd richest person in world
Author
First Published Jan 24, 2023, 12:16 PM IST

ദില്ലി: ലോക സമ്പന്നരുടെ പട്ടികയിൽ നിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി. അദാനി ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനും ഇന്ത്യൻ വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ മൂന്നാം സ്ഥാനത്തായിരുന്നു. ഏറ്റവും പുതിയ ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദാനി ഇപ്പോൾ നാലാം സ്ഥാനത്താണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അദാനിയുടെ ആസ്തി 872 മില്യൺ ഡോളറായി കുറഞ്ഞു. ഇതോടെ ലോകത്തെ ആദ്യ മൂന്ന് അതിസമ്പന്നരുടെ ലിസ്റ്റിൽ നിന്നും അദാനി പുറത്തായി. 

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. അതേസമയം ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുന്നു.  പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെർണാഡ് അർനോൾട്ട്  ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇ - എൽവിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാണ്.  

ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക് രണ്ടാം സ്ഥാനത്താണ്. റിലയൻസ് ഗ്രൂപ്പ് ചെയർമാനും ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനി ഇപ്പോൾ 12-ാം സ്ഥാനത്താണ്. മുൻപ് ഒൻപതാം സ്ഥാനത്തായിരുന്നു മുകേഷ് അംബാനി. 

ലോകത്തിലെ ഏറ്റവും വലിയ 5 സമ്പന്നരും അവരുടെ ആസ്തിയും

1. ബെർണാഡ് അർനോൾട്ട് - 188 ബില്യൺ ഡോളർ

2. ഇലോൺ മസ്‌ക് - 145 ബില്യൺ ഡോളർ

3. ജെഫ് ബെസോസ് - 121 ബില്യൺ ഡോളർ

4. ഗൗതം അദാനി - 120 ബില്യൺ ഡോളർ

5. ബിൽ ഗേറ്റ്സ് - 111 ബില്യൺ ഡോളർ

Follow Us:
Download App:
  • android
  • ios