ശമ്പളം വന്ന സന്തോഷത്തിലാണ് യുവതി നൃത്തം ചെയ്യുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇത് അതുകൊണ്ട് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല

കൊവിഡ് (Covid 19) കാലമാണ്, സാമ്പത്തിക പ്രയാസം (Economic Crisis) അനുഭവിക്കാത്ത ആളുകൾ കുറവുമാണ്. ഇപ്പോൾ പണം (Money) കൈയ്യിൽ കിട്ടിയാൽ ആരായാലും സന്തോഷിക്കും. എന്നാൽ സമൂഹമാധ്യമങ്ങളിൽ (Social media) വൈറലായി (Viral) മാറിയിരിക്കുകയാണ് ഒരു യുവതിയുടെ വീഡിയോ (girl dancing video). എടിഎമ്മിൽ (ATM) നിന്ന് പണം പിൻവലിക്കുന്നതും (Money withdrawal) പണം കിട്ടുമെന്ന് ഉറപ്പായതോടെ പെൺകുട്ടി നൃത്തം ചെയ്യുകയുമാണ് വീഡിയോയിൽ.

ഇൻസ്റ്റഗ്രാമിൽ ഘാണ്ടാ എന്ന പേരിലുള്ള അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശമ്പളം വന്ന സന്തോഷത്തിലാണ് യുവതി നൃത്തം ചെയ്യുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇത് അതുകൊണ്ട് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

വീഡിയോയിൽ കാണുന്ന പെൺകുട്ടി കറുത്ത ടോപ്പും കറുത്ത മാസ്കും ധരിച്ചിട്ടുണ്ട്. എന്നാൽ എവിടെ നിന്നുള്ളതാണ് ഈ വീഡിയോയെന്നോ എപ്പോഴാണ് ഇത് നടന്നതെന്നോ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ ഏഷ്യാനെറ്റ് ന്യൂസിന് സാധിച്ചിട്ടില്ല. എന്നാൽ രണ്ട് ദിവസം മുൻപാണ് ഘാണ്ടാ പേജിൽ ഈ വീഡിയോ പ്രത്യേക്ഷപ്പെട്ടത്. 29 ലക്ഷത്തിലേറെ പേർ ഈ വീഡിയോ ഇതിനകം കണ്ടു. ലക്ഷക്കണക്കിന് ആളുകൾ വീഡിയോയിൽ ലൈക്കും കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്.

View post on Instagram