Asianet News MalayalamAsianet News Malayalam

കൃത്യനിഷ്ഠയില്‍ വീണ്ടും ഒന്നാമനായി 'ഗോ എയര്‍'; നേട്ടം തുടര്‍ച്ചയായ 12ാം തവണ

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഡാറ്റയിലാണ് ഏറ്റവും കൃത്യനിഷ്ഠയുള്ള 2019 ഓഗസ്റ്റിലെ എയര്‍ലൈനായി ഗോ എയറിനെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ 12 -ാം തവണയാണ് ഗോ എയര്‍ ഓണ്‍-ടൈം-പെര്‍ഫോമന്‍സില്‍ ഒന്നാമതാകുന്നത്

go air again comes first in punctuality in india
Author
Mumbai, First Published Sep 21, 2019, 7:44 PM IST

കൊച്ചി: കൃത്യനിഷ്ഠയില്‍ ചരിത്രം സൃഷ്ടിച്ച് ഗോ എയര്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഡാറ്റയിലാണ് ഏറ്റവും കൃത്യനിഷ്ഠയുള്ള 2019 ഓഗസ്റ്റിലെ എയര്‍ലൈനായി ഗോ എയറിനെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ 12 -ാം തവണയാണ് ഗോ എയര്‍ ഓണ്‍-ടൈം-പെര്‍ഫോമന്‍സില്‍ ഒന്നാമതാകുന്നത്.

ഇന്ത്യന്‍ വ്യോമ മേഖലയ്ക്കും വ്യോമ മന്ത്രാലയത്തിനും അഭിമാനകരമായ കാര്യമാണ് ഗോ എയര്‍ ഇന്ന് നേടിയതെന്നും 12 മാസവും ഓണ്‍-ടൈം-പെര്‍ഫോമന്‍സ് നിലനിര്‍ത്തുന്ന തരത്തിലുള്ള പക്വമായ നേട്ടം വ്യോമമേഖല ആഘോഷിക്കേണ്ട സമയമാണിതെന്നും ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.

ദിവസവും 320 ലധികം ഫ്‌ളൈറ്റ് സര്‍വീസുകളാണ് ഗോ എയര്‍  നടത്തുന്നത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം  13.91 ലക്ഷം യാത്രക്കാരാണ് ഗോ എയര്‍ സര്‍വ്വീസുകള്‍ ഉപയോഗിച്ചത്. ബാങ്കോക്ക്, ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, ദുബായ്, അബുദാബി, കുവൈറ്റ് എന്നിങ്ങനെ ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും  24 ആഭ്യന്തര സര്‍വീസുകളും ഗോ എയര്‍ നടത്തുന്നുണ്ട്.

Follow Us:
Download App:
  • android
  • ios