ഉപഭോക്താക്കളുടെ ആശങ്ക വര്‍ധിപ്പിച്ച് സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തിന് അടുത്ത് എത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 160 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,770 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.
Add Asianetnews as a Preferred Source

ഒരു പവന്‍ സ്വര്‍ണത്തിന് 30,160 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതോടെ ഉപഭോക്താക്കളുടെ ആശങ്ക വര്‍ധിപ്പിച്ച് സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തിന് അടുത്ത് എത്തി. ജനുവരി 26 ന് ഗ്രാമിന് 3,750 രൂപയും പവന് 30,000 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്.
ആഗോളവിപണിയില്‍ സ്വർണവില ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,580.22 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.
