ഒരു പവന് 36080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവില കുത്തനെ ഇടിയുകയായിരുന്നു. ഒരു ഘട്ടത്തിൽ 4590 രൂപയുണ്ടായിരുന്ന സ്വർണത്തിന് വില താഴേക്ക് പോയി 4490 രൂപയായി.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില (Gold Price) മാറ്റമില്ലാതെ തുടരുന്നു. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വില ഉയർന്നിരുന്നു. ഗ്രാമിന് 20 രൂപയായിരുന്നു കൂടിയത്. എന്നാൽ ഇന്ന് വിലയിൽ മാറ്റമില്ല. 4510 രൂപയാണ് 22 ക്യാരറ്റ് ഒരു ഗ്രാം സ്വർണത്തിന് (Gold) ഇന്നത്തെ വില.

ഒരു പവന് 36080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വർണവില കുത്തനെ ഇടിയുകയായിരുന്നു. ഒരു ഘട്ടത്തിൽ 4590 രൂപയുണ്ടായിരുന്ന സ്വർണത്തിന് വില താഴേക്ക് പോയി 4490 രൂപയായി. അതിന് ശേഷം കുറച്ച് ദിവസം ഒരേ നിലയിൽ വില തുടരുകയായിരുന്നു.

22 കാരറ്റ് സ്വര്‍ണ്ണവില

ഗ്രാംസ്വര്‍ണവില
(ഇന്ന്)
സ്വര്‍ണവില
(ഇന്നലെ)
വിലവ്യത്യാസം
1 ഗ്രാം4,5104,5100
8 ഗ്രാം36,08036,0800
10 ഗ്രാം45,10045,1000
100 ഗ്രാം4,51,0004,51,0000

18 ക്യാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്നത്തെ വില 3725 രൂപയാണ്. ഹോൾമാർക്ക് വെള്ളിക്ക് ഗ്രാമിന് 100 രൂപയും വെള്ളി ഗ്രാമിന് 67 രൂപയുമാണ് ഇന്നത്തെ വില. വെള്ളി ഗ്രാമിന് ഒരു രൂപ കുറഞ്ഞു. 

24 കാരറ്റ് സ്വര്‍ണ്ണവില

ഗ്രാംസ്വര്‍ണവില
(ഇന്ന്)
സ്വര്‍ണവില
(ഇന്നലെ)
വിലവ്യത്യാസം
1 ഗ്രാം4,9204,9200
8 ഗ്രാം39,36039,3600
10 ഗ്രാം49,20049,2000
100 ഗ്രാം4,92,0004,92,0000

4500 രൂപയായിരുന്നു ജനുവരി 29, 30 തീയതികളിൽ 22 കാരറ്റ് വിഭാഗത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില. ജനുവരി 27 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വർണവില ഗ്രാമിന് (Gold Price Today) 4550 രൂപയായിരുന്നു. 28 ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 4515 രൂപയായി. പിന്നീട് 29 ന് 15 രൂപയും കുറഞ്ഞു.