ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം ഇന്നത്തെ സ്വർണവിലയിൽ ഗ്രാമിന് 50 രൂപയുടെ വർധനവുണ്ടായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ വർധന. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഉയർന്നത്. 4630 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന് 50 രൂപ ഉയർന്ന് 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്ക് അടിസ്ഥാനപ്പെടുത്തിയുള്ള വിലനിലവാരമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 37040 രൂപയായിരുന്നു. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് വിഭാഗത്തിൽ പവന് 37440 രൂപയാണ്. 18 കാരറ്റ് വിഭാഗത്തിലും സ്വർണത്തിന് വില ഇന്ന് കുത്തനെ ഉയർന്നു. 3865 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില. ഇന്നലെ ഗ്രാമിന് 3825 രൂപയും പവന് 30600 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഉയർന്നത്.18 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില പവന് 30920 രൂപയാണ്. വെള്ളി ഗ്രാമിന് 70 രൂപയാണ് ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്.