Gold Price Kerala : 22 കാരറ്റ് വിഭാഗത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില (Gold Price) വീണ്ടും കുതിച്ചുയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടി ഇരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നത്തെ സ്വർണ്ണവില (Kerala Gold Price) ഗ്രാമിന് 4770 രൂപയാണ്. ഇന്നലെ 4730 രൂപയിലായിരുന്നു സ്വർണ്ണത്തിന്റെ വിപണനം. ഒരു പവൻ സ്വർണത്തിന് വില ഇന്ന് 38160 രൂപയാണ്. മാർച്ച്‌ രണ്ടിനും ഇതായിരുന്നു സ്വർണ്ണത്തിന്റെ വില. 22 കാരറ്റ് വിഭാഗത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

 ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയുടെ വർദ്ധനവ് വിലയിൽ ഉണ്ടായി. 18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാമിന് 30 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3940 രൂപയാണ് ഇന്നത്തെ 18 കാരറ്റ് സ്വർണത്തിന്റെ വില. 925 ഹോൾമാർക്ക് വെള്ളി വിലയിൽ മാറ്റം ഉണ്ടായിട്ടില്ല. 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് ഇന്നത്തെ വില.