Gold Price : ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് 38720 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4000 രൂപയാണ് ഇന്നത്തെ വില.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വർധിച്ചത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4840 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണ വില ആണിത്. ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് 38720 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4000 രൂപയാണ് ഇന്നത്തെ വില.

Add Asianetnews as a Preferred SourcegooglePreferred

18 കാരറ്റ് സ്വർണത്തിന് ഇന്ന് 60 രൂപയാണ് ഗ്രാമിന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 480 രൂപയും വർധിച്ചു. തുടർച്ചയായ രണ്ടാമത്തെ ദിവസവും സ്വർണത്തിന് വർദ്ധന രേഖപ്പെടുത്തി. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് ഇന്നത്തെ വില. വെള്ളിക്ക് 73 രൂപയാണ് ഗ്രാമിന് വില.