തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണവിലയിൽ മാറ്റമില്ലാത്തത്.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold price) മാറ്റമില്ല. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണവിലയിൽ മാറ്റമില്ലാത്തത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് സംസ്ഥാനത്ത് 4955 രൂപയാണ് ഇന്നത്തെ വിപണി വില (Gold price today). ഒരു പവൻ സ്വർണത്തിന് 39640 രൂപയാണ് ഇന്നത്തെ വില. മൂന്ന് ദിവസങ്ങൾക്ക് മുൻപ് തുടർച്ചയായി സ്വർണവിലയിൽ വർധനവ് ഉണ്ടായിരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില 4095 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിക്ക് 75 രൂപയാണ് വില. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിലും തുടർച്ചയായ വർധനവാണ് ഉണ്ടായത്. 

Add Asianetnews as a Preferred SourcegooglePreferred

വിഷു (vishu) ഈസ്റ്റർ (easter) അടുപ്പിച്ച് സ്വർണവിലയിൽ തുടർച്ചയായ വർധനവുണ്ടായിരുന്നു. സ്വർണ വില ഉയരത്തിലേക്ക് മാത്രം നീങ്ങിയ ആഴ്‌ചയാണ് കടന്നുപോയത്. ഈ ആഴ്ചയുടെ ആരംഭത്തിൽ തന്നെ 1.37% വില വർധിച്ചിരുന്നു. 2070 ഡോളർ വരെ ഉയർന്ന അന്താരാഷ്ട്ര വില 1890 ഡോളർ വരെ മാത്രമാണ് താഴ്ന്നത്. അന്തർദേശീയ സംഘർഷങ്ങളും ആഗോളതലത്തിൽ ഉയർന്നു വരുന്ന പണപ്പെരുപ്പവും സ്വർണ നിക്ഷേപത്തിന് അനുകൂലമാണ്. നിലനിൽക്കുന്ന അന്തർദേശീയ സംഘർഷങ്ങൾ കൂടിയാൽ സ്വർണ വില വിണ്ടും ഉയരാം. സംഘർഷങ്ങളിൽ അയവ് വരികയൊ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികളെടുക്കുകയോ ചെയ്താൽ സ്വർണവില കുറഞ്ഞേക്കാം.