Asianet News MalayalamAsianet News Malayalam

Gold Price Today : സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ സ്വർണവില അറിയാം

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 840 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. 

Gold Price Today 23 05 2022
Author
Trivandrum, First Published May 23, 2022, 10:03 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം ഉയർന്നതിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു.  ഒരു പവൻ സ്വർണത്തിന് 80  രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില  (Gold price today) 37720 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 840 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4715 രൂപയാണ്. 10  രൂപയുടെ വർധനവാണ് 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഉണ്ടായത്.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3895 രൂപയാണ്. 

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്.  925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

ഈ മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ )

മെയ് 1 - 37920  രൂപ 
മെയ് 2 - 37760  രൂപ 
മെയ് 3 - 37760  രൂപ 
മെയ് 4 - 37600  രൂപ 
മെയ് 5 - 37920  രൂപ 
മെയ് 6 - 37680  രൂപ 
മെയ് 7 - 37920  രൂപ  
മെയ് 8 - 37920  രൂപ
മെയ് 9 - 38000 രൂപ
മെയ് 10 - 37680 രൂപ
മെയ് 11 - 37400 രൂപ
മെയ് 12 - 37760 രൂപ 
മെയ് 13 - 37160 രൂപ 
മെയ് 14 -  37000 രൂപ
മെയ് 15 -  37000 രൂപ
മെയ് 16 -  37000 രൂപ
മെയ് 17 -  37240 രൂപ
മെയ് 18 -  36880 രൂപ
മെയ് 19 -  37040 രൂപ
മെയ് 20 -  37360 രൂപ
മെയ് 21 -   37640 രൂപ
മെയ് 22 -   37640 രൂപ

Follow Us:
Download App:
  • android
  • ios