Asianet News MalayalamAsianet News Malayalam

Gold price today : ഇടിവിൽ ഇടിച്ച് നിന്ന് സ്വർണവില; ഇന്നത്തെ വിലയറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെയുള്ള ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. 

gold price today 27 04 2022
Author
Trivandrum, First Published Apr 27, 2022, 10:22 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold price)  മാറ്റമില്ല.  ഇന്നലെ കുത്തനെയുള്ള ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price today) 38760 രൂപയായി. ഇന്ന് മാറ്റമില്ലാതെ ഇതേ വില തുടരുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 55 രൂപയുടെ കുറവാണു ഇന്നലെയുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4845 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലും വലിയ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് സംഭവിച്ചത്.

ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.  സംസ്ഥാനത്ത് ഇന്ന്18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഇന്നലെ  വൻ ഇടിവാണ് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും രേഖപ്പെടുത്തിയത്. 50 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 4000 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. 72 രൂപയില്‍ നിന്നും ഒരു രൂപ കുറഞ്ഞ് 71 രൂപയായി. എന്നാൽ  925 ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില.  

ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവില ഇന്നലെ വീണ്ടും ഇടിയികയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 25 രൂപയുടെ കുറവാണ് ശനിയാഴ്ച  ഉണ്ടായത്. എന്നാൽ ഏപ്രിൽ 21 ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഏപ്രിൽ 20 ന് ഒരു പവൻ സ്വർണത്തിന്  560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. അതിനു മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിലും ഒരു രൂപയുടെ വർധനവും കുറവും ഉണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios