സംസ്ഥാനത്തെ സ്വർണ്ണവില (Gold rate) ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. അതേസമയം ഇന്നലത്തെ സ്വർണ്ണവിലയും ഇന്നത്തെ സ്വർണ്ണവിലയും തമ്മിൽ മാറ്റമില്ല.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവില (Gold rate) ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. അതേസമയം ഇന്നലത്തെ സ്വർണ്ണവിലയും ഇന്നത്തെ സ്വർണ്ണവിലയും തമ്മിൽ മാറ്റമില്ല. 22 കാരറ്റ് (22 carat gold) ഒരു ഗ്രാം സ്വർണത്തിന് വില 4580 രൂപയാണ്. ഇന്നലെയും ഇതേ വിലയിൽ ആയിരുന്നു സ്വർണ്ണത്തിന്റെ വിപണനം (Gold market). ഇന്ന് 36640 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില.
Read more: Stock Market Live : ഓഹരി വിപണിയിൽ ഇടിവ്, വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ
18 കാരറ്റ് വിഭാഗത്തിലും സ്വർണ്ണത്തിന്റെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് ഗ്രാമിന് 3785 രൂപയാണ് 18 ക്യാരറ്റ് സ്വർണ്ണത്തിന് ഒരു ഗ്രാമിന് വില. 18 ക്യാരറ്റ് സ്വർണത്തിന് ഒരു പവന് വില 36280 രൂപയാണ്. വെള്ളി ഗ്രാമിന് 68 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും വെള്ളിക്ക് ഇതേ വിലയായിരുന്നു. ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്ന് 100 രൂപയാണ് ഹോൾമാർക്ക് വെള്ളിയുടെ വില.
