തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. പവന് 360 രൂപയും താഴേക്ക് എത്തി. ​ഗ്രാമിന് 4,500 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,000 രൂപയും. 

നവംബർ 27ന്, ​ഗ്രാമിന് 4,545 രൂപയായിരുന്നു നിരക്ക്. പവന് 36,360 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ ഇടിവ് റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,789 ഡോളറാണ് നിലവിലെ നിരക്ക്.