തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,570 രൂപയും പവന് 28,560 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ആഗസ്റ്റ് 29 ന്  ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണം. പവന് 28,880 രൂപയും ഗ്രാമിന് 3,610 രൂപയുമായിരുന്നു ആഗസ്റ്റ് 29 ലെ റെക്കോര്‍ഡ് നിരക്ക്. 

ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. 

ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,529.28 ഡോളറാണ് ഇന്നത്തെ നിരക്ക്.