തിരുവനന്തപുരം: കേരളത്തിലെ സ്വർണ വില റെക്കോർഡ് തകർത്ത് മുന്നേറുകയാണ്. ഇന്ന് ​ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും വർധിച്ചു. ​ഗ്രാമിന് 4,460 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 35,680 രൂപയും. 

കഴിഞ്ഞ ദിവസം ​ഗ്രാമിന് 4,440 രൂപയായിരുന്നു നിരക്ക്. പവന് 35,520 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ട്രോയ് ഔൺസിന് (31.1 ​ഗ്രാം) നാല് ഡോളറോളം നിരക്ക് വർധിച്ചിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ 1, 745 ഡോളറാണ് നിലവിലെ നിരക്ക്. ഇതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 39,000 ത്തോളം രൂപ നൽകേണ്ടി വരും. 

Read also: ഖനനത്തിൽ മുന്നിൽ ചൈന, റിസർവിൽ യുഎസും: റെക്കോർഡുകൾ തകർത്തിട്ടും ഇന്ത്യക്കാരന് സ്വർണം ഏറെ പ്രിയപ്പെട്ടത് !