തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 120 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,720 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 29,760 രൂപയാണ് ഇന്നത്തെ നിരക്ക്. ജനുവരി 17 ന് ഗ്രാമിന് 3,705 രൂപയും പവന് 29,640 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്. ജനുവരി 15 ന് ഗ്രാമിന് 3,705 ലേക്ക് സ്വര്‍ണവില കൂടിയെങ്കിലും പിന്നീട് വിലയില്‍ മാറ്റം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.   

ആഗോളവിപണിയില്‍ സ്വർണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. 5.20 ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,557.30 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.