തിരുവനന്തപുരം: റെക്കോർഡുകൾ തകർത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. പവന് 29,120 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,640 രൂപയാണ് ഇന്നത്തെ നിരക്ക്. അമേരിക്ക –ചൈന വ്യാപാരയുദ്ധം തുടരുന്നതും ആഗോള മാന്ദ്യത്തിന്‍റെ സൂചനയുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കൂടാൻ കാരണം. ഇതിന്‍റെ ഒപ്പം കേരളത്തില്‍ ഓണം, വിവാഹ സീസണ്‍ കൂടി എത്തിയതോടെ വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് പോവുകയായിരുന്നു. 

ട്രോയ് ഔൺസ് സ്വർണത്തിന്1,543.40 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴെ പോകുന്നതും സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്. വിനിമയനിരക്കിൽ ഡോളറിനെതിരെ 72.39 എന്ന നിരക്കിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നലെ ഇടിഞ്ഞിരുന്നു.