രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ട സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണവില രാജ്യത്ത് കൂടുന്നത്. 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്ന് സര്‍വ്വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 4470 രൂപയാണ്, പവന് 35,760 രൂപയും. പവന് 240 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1776 ഡോളറാണ് നിരക്ക്. എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സ്വര്‍ണ്ണവില അന്താരാഷ്ട്ര വിപണിയില്‍ ഇത്രയും ഉയര്‍ന്ന നിരക്കിലെത്തുന്നത്. രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ട സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണവില രാജ്യത്ത് കൂടുന്നത്. സ്വര്‍ണ്ണവില സമീപഭാവിയില്‍ വലിയ രീതിയില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Add Asianetnews as a Preferred SourcegooglePreferred