തിരുവനന്തപുരം: റെക്കോർഡുകൾ തകർത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. പവന് 28,000 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,500 രൂപ. അമേരിക്ക –ചൈന വ്യാപാരയുദ്ധം തുടരുന്നതാണ് ആഗോളവിപണിയിൽ സ്വർണവില കൂടാൻ കാരണം. 

ട്രോയ് ഔൺസ് സ്വർണത്തിന്1,518 ഡോളറാണ് ഇന്നത്തെ നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴെ പോകുന്നതും സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്. വിനിമയനിരക്കിൽ ഡോളറിനെതിരെ 71.28 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ.  ഓണക്കാലവും വിവാഹസീസൺ അടുത്തതുമാണ് കേരളത്തിൽ സ്വർണവില ഉയരാൻ കാരണമായിട്ടുള്ളത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 6000 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് 22,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.