Asianet News MalayalamAsianet News Malayalam

Gold Rate Today: ദീപാവലി വിപണിയിൽ കത്തിക്കയറി സ്വർണവില; വെള്ളിയുടെ വിലയും മുകളിലേക്ക്

സ്വർണവില കുത്തനെ ഉയർന്നു. ദീപാവലി വിപണിയിൽ സ്വർണ വ്യാപാരം പൊടിപൊടിക്കവേയാണ് വില കുത്തനെ ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുറഞ്ഞിരുന്നു 

Gold Rate Today 22 10 2022
Author
First Published Oct 22, 2022, 10:12 AM IST


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർദ്ധിച്ചത്. ദീപാവലി വിപണിയിൽ സ്വർണ വ്യാപാരം പൊടിപൊടിക്കവേയാണ് വില കുത്തനെ ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്  240 രൂപയാണ് രണ്ട് ദിവസങ്ങളിലായി ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 37600 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒറ്റയടിക്ക് 75 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4700  രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 3895 രൂപയാണ്. 65 രൂപയാണ് കുത്തനെ ഉയർന്നത്  

വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് സാധരണ വെള്ളിക്ക് ഉയർന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 63 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വില മാറിയിട്ടില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്. 

ഒക്ടോബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ഒക്ടോബർ 01    - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു.         വിപണി വില - 37200 രൂപ
ഒക്ടോബർ 02    - സ്വർണവില മാറ്റമില്ലാതെ തുടർന്നു.                       വിപണി വില - 37200 രൂപ
ഒക്ടോബർ 03    - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.         വിപണി വില - 37480 രൂപ
ഒക്ടോബർ 04    - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.         വിപണി വില - 37880 രൂപ
ഒക്ടോബർ 05    - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.         വിപണി വില - 38200 രൂപ
ഒക്ടോബർ 06    - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.            വിപണി വില - 38280 രൂപ
ഒക്ടോബർ 07    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില - 38280 രൂപ
ഒക്ടോബർ 08    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 38280 രൂപ
ഒക്ടോബർ 09    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 38280 രൂപ
ഒക്ടോബർ 10    -  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില - 38080 രൂപ
ഒക്ടോബർ 11    -  ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു.      വിപണി വില - 37520 രൂപ
ഒക്ടോബർ 12    -  ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.      വിപണി വില - 37320 രൂപ
ഒക്ടോബർ 13    -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില - 37400 രൂപ
ഒക്ടോബർ 14    -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37400 രൂപ
ഒക്ടോബർ 15     - ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു.       വിപണി വില - 36960 രൂപ
ഒക്ടോബർ 15     - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു.        വിപണി വില - 37160 രൂപ
ഒക്ടോബർ 17     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37160 രൂപ
ഒക്ടോബർ 18     -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില - 37160 രൂപ
ഒക്ടോബർ 19     -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.        വിപണി വില - 37240 രൂപ
ഒക്ടോബർ 20     -  ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു        വിപണി വില - 37080 രൂപ
ഒക്ടോബർ 21     -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില - 37000 രൂപ
 

Follow Us:
Download App:
  • android
  • ios