കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ കുറവ്. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 28,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,570 രൂപ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 28640 രൂപയിലായിരുന്നു ഇന്നലത്തെ വ്യാപാരം. 

കഴിഞ്ഞ ഒരു വർഷത്തിനിടെ 6560 രൂപയാണ് സ്വർണത്തിന് ഉയർന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 ന് 22080 രൂപയായിരുന്നു സ്വർണവില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സ്വര്‍ണത്തിന് വില ഉയരാനുളള പ്രധാന കാരണം.