മെയ് ആദ്യവാരത്തിൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില മെയ് പകുതിയായപ്പോൾ ഉയർന്ന് തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി 38000 കടന്ന സ്വർണവില കൂടിയയും കുറഞ്ഞും ചാഞ്ചാടി കൊണ്ടിരിക്കുകയാണ്. 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) ഉയർന്നു. രണ്ട് ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today) 38280 രൂപയാണ്. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. മെയ് ആദ്യവാരത്തിൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില മെയ് പകുതിയായപ്പോൾ ഉയർന്ന് തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി 38000 കടന്ന സ്വർണവില കൂടിയയും കുറഞ്ഞും ചാഞ്ചാടി കൊണ്ടിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 10 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4785 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപ തന്നെയാണ് 18 കാരറ്റ് സ്വര്‍ണത്തിനും വർധിച്ചത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3955 രൂപയായി.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

ഈ മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ )

മെയ് 1 - 37920 രൂപ 
മെയ് 2 - 37760 രൂപ 
മെയ് 3 - 37760 രൂപ 
മെയ് 4 - 37600 രൂപ 
മെയ് 5 - 37920 രൂപ 
മെയ് 6 - 37680 രൂപ 
മെയ് 7 - 37920 രൂപ
മെയ് 8 - 37920 രൂപ
മെയ് 9 - 38000 രൂപ
മെയ് 10 - 37680 രൂപ
മെയ് 11 - 37400 രൂപ
മെയ് 12 - 37760 രൂപ 
മെയ് 13 - 37160 രൂപ 
മെയ് 14 - 37000 രൂപ
മെയ് 15 - 37000 രൂപ
മെയ് 16 - 37000 രൂപ
മെയ് 17 - 37240 രൂപ
മെയ് 18 - 36880 രൂപ
മെയ് 19 - 37040 രൂപ
മെയ് 20 - 37360 രൂപ
മെയ് 21 - 37640 രൂപ
മെയ് 22 - 37640 രൂപ
മെയ് 23 - 37720 രൂപ
മെയ് 24 - 38200 രൂപ
മെയ് 25 - 38320 രൂപ
മെയ് 26 - 38120 രൂപ
മെയ് 27 - 38200 രൂപ
മെയ് 28 - 38200 രൂപ
മെയ് 29 - 38200 രൂപ
മെയ് 30 - 38280 രൂപ